Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനസമ്പര്‍ക്ക പരിപാടി...

ജനസമ്പര്‍ക്ക പരിപാടി റെയില്‍വേ അവഗണിച്ചതായി ആരോപണം

text_fields
bookmark_border
ജനസമ്പര്‍ക്ക പരിപാടി റെയില്‍വേ അവഗണിച്ചതായി ആരോപണം
cancel

കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിാടി റെയിൽവേ അവഗണിച്ചതായി ആരോപണം. റെയിൽവേ സംബന്ധിച്ച പരാതി കേൾക്കാനും പരിഹരിക്കാനും പ്രത്യേക കൗണ്ട൪ തുറന്നെങ്കിലും ഉദ്യോഗസ്ഥ൪ ആരുംതന്നെ സ്ഥലത്തെത്തിയില്ല.
സംഘാടക൪ പലതവണ റെയിവേയുമായി ബന്ധപ്പെട്ടെങ്കിലും ഒരു ഉദ്യോഗസ്ഥനെ പോലും അയക്കാൻ തയാറായില്ളെന്ന് ആരോപണമുയ൪ന്നു. നൂറുകണക്കിന് പരാതിക്കാരാണ് റെയിൽവേയുമായി ബന്ധപ്പെട്ട പരാതിയുമായി കൗണ്ടറിന് മുന്നിൽ തടിച്ചുകൂടിയത്. ഇവരുടെ പരാതി കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. അതേസമയം, കേരളത്തിലെ റെയിൽവേ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും അദ്ദേഹത്തിൻെറ ഉദ്യോഗസ്ഥരുമാണ് പരാതികൾ സ്വീകരിക്കേണ്ടതെന്നും അത് തങ്ങൾക്ക് കൈമാറുകയാണ് ഇത്തരം സന്ദ൪ഭങ്ങളിൽ ചെയ്യുന്നതെന്നും ദക്ഷിണ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉദ്യോഗസ്ഥൻ നേരിട്ട് ഇത്തരം പരിപാടികളിൽ പങ്കെടുക്കണമെങ്കിൽ കേന്ദ്ര സ൪ക്കാറിൽനിന്ന് നി൪ദേശം ലഭിക്കേണ്ടതുണ്ട്. അത്തരമൊരു നി൪ദേശം ജനസമ്പ൪ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ളെന്നും ഇദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story