Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതീര്‍ഥാടകര്‍ക്കും...

തീര്‍ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കി -കലക്ടര്‍

text_fields
bookmark_border
തീര്‍ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കി -കലക്ടര്‍
cancel

പത്തനംതിട്ട: ജില്ലയിൽ ശബരിമല തീ൪ഥാടക൪ക്കും വാഹനങ്ങൾക്കും എല്ലാ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു. മുല്ലപ്പെരിയാ൪ സംഭവവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തീ൪ഥാടക വാഹനങ്ങൾക്കെതിരെ കല്ളേറുണ്ടായിരുന്നു.തുട൪ന്ന് വിവിധ കക്ഷി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ കലക്ട൪ ജില്ലാതലത്തിൽ സ൪വകക്ഷി ജാഗ്രതാ സമിതിക്കും രൂപം നൽകി.അനിഷ്ട സംഭവങ്ങൾ തടയുന്നതിൻെറ ഭാഗമായി ആ൪.ഡി.ഒ തലത്തിലും പൊലീസ് വകുപ്പിൽ സബ് ഡിവിഷനൽ തലത്തിലും സ൪വകക്ഷി യോഗങ്ങൾ വിളിക്കാനും ധാരണയായിട്ടുണ്ട്.
തീ൪ഥാടക൪ക്ക് സഹായം നൽകുന്നതിന് പൊലീസ് കൺട്രോൾ റൂം തുറക്കും. പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിന് പുറമെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് കോൺവോയ് അടിസ്ഥാനത്തിൽ വാഹനങ്ങൾ കൊണ്ടുപോകാനും കലക്ട൪ പൊലീസിന് നി൪ദേശം നൽകി.ശബരിമലയിലേക്കുള്ള പാതയിൽ പട്രോളിങ് നടത്തുന്ന പൊലീസ്,എക്സൈസ്,വനം,വാഹനഗതാഗത വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ട് പ്രവ൪ത്തിക്കാനും പൊലീസ് ഇവരെ ഏകോപിപ്പിക്കണമെന്നും കലക്ട൪ നി൪ദേശിച്ചു. തീ൪ഥാടക തിരക്ക് കൂടുന്നത് പരിഗണിച്ച് കൂടുതൽ പൊലീസിനെ ലഭ്യമാക്കും.
മുല്ലപ്പെരിയാ൪ പ്രശ്നവുമായി ബന്ധപ്പെട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വിവരം കലക്ടറെയോ പൊലീസ് അധികാരിയെയോ രഹസ്യമായി അറിയിക്കാം. ഇക്കാര്യത്തിൽ പ്രാദേശിക സഹായം എല്ലാ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് ജില്ലാ പൊലീസ് അധികാരി കെ.കെ. ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
ജില്ലയിലെ തമിഴ്നാട്ടുകാ൪ക്കെതിരെ ഒരുതരം അക്രമത്തിനും സാധ്യതയില്ലാത്ത വിധം പൊലീസ് സംവിധാനം കുറ്റമറ്റതാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയ൪ന്നു. ഏതെങ്കിലും ഭാഗത്തുനിന്ന് ഭീഷണിയോ മറ്റോ ഉണ്ടായാൽ അക്കാര്യം ജില്ലാ ഭരണകൂടത്തെയോ പൊലീസിനെയോ അറിയിക്കണം.
ജില്ലയിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായതായി യോഗം വിലയിരുത്തി.ഇക്കാര്യത്തിൽ ക൪ശന നടപടിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്തിൻെറ പ്രതിഛായക്ക് കളങ്കം ഏൽപ്പിക്കുമെന്നതിനാൽ ഒരുതരത്തിലും ഇവ വെച്ചുപൊറുപ്പിക്കരുതെന്നും സമൂഹിക വിരുദ്ധ൪ക്ക് ആരുടെയും പിന്തുണയില്ളെന്ന് പൊതുസമൂഹം മനസ്സിലാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ്,മുൻ എം.എൽ.എ മാലേത്ത്സരളാദേവി,ഡി.സി.സി പ്രസിഡൻറ് പി.മോഹൻരാജ്,സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.എം.ഹമീദ്, കേരള കോൺഗ്രസ് (എം) ജില്ലപ്രസിഡൻറ് വിക്ട൪ ടി. തോമസ്, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി എൻ.എൻ. സദാനന്ദൻ,എസ്.ജെ.ഡി സംസ്ഥാന സമിതിയംഗം ആനി സ്വീറ്റി, ഐ. എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എ.ഷംസുദ്ദീൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻറ് പ്രസാദ് എൻ. ഭാസ്കരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഹരിദാസ്, ആ൪.എസ്.പി ജില്ല സെക്രട്ടേറിയറ്റ് അംഗം സലിം പി.ചാക്കോ, അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി എൻ. വേലായുധൻനായ൪, ആ൪.എസ്.എസ് ജില്ലാ കാര്യവാഹ് നരേന്ദ്രനാഥ്, വി.എച്ച്.പി ജില്ലാ ട്രഷറ൪ കെ.ആ൪. ഗോപാലകൃഷ്ണൻ നായ൪,ബി.എം.എസ് ജില്ലാ പ്രസിഡൻറ് കെ.സി. ഗണപതിപിള്ള, കോൺഗ്രസ്-എസ് ജില്ലാ പ്രസിഡൻറ് മുണ്ടക്കൽ ശ്രീകുമാ൪, ടൂറിസ്റ്റ് ബസുടമ സംഘം ജില്ലാ പ്രസിഡൻറ് ജോ൪ജ് ജോസ്, എ.ഡി.എം. എച്ച്. സലിംരാജ്, ആ൪.ടി.ഒ എൻ.കെ. രവീന്ദ്രനാഥൻ തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story