Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസി.പി.എം...

സി.പി.എം ജില്ലാസമ്മേളനം: വിമര്‍ശ വിധേയരാവാതെ അച്യുതാനന്ദനും പിണറായിയും

text_fields
bookmark_border
സി.പി.എം ജില്ലാസമ്മേളനം: വിമര്‍ശ വിധേയരാവാതെ അച്യുതാനന്ദനും പിണറായിയും
cancel

പത്തനംതിട്ട: സി.പി.എം ജില്ലാസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്രകമ്മിറ്റിയംഗം വി.എസ്. അച്യുതാനന്ദനുമെതിരെ കാര്യമായ വിമ൪ശങ്ങളുയ൪ന്നില്ല. ഇരുനേതാക്കളും ഉടനീളം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെുടപ്പിൽ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ച പാ൪ട്ടി നടപടി മാത്രമാണ് വിമ൪ശിക്കപ്പെട്ടത്. ഇരുനേതാക്കൾക്കും എതിരെ വ്യക്തിപരമായ വിമ൪ശങ്ങൾ കാര്യമായി ഉയ൪ന്നില്ല. കഴിഞ്ഞതവണ നടന്ന ജില്ലാ സമ്മേളനത്തിൽ പിണറായി വിജയനെതിരെ രൂക്ഷമായ വിമ൪ശമാണ് ഉയ൪ന്നത്. ഇരുനേതാക്കളും ഇത്തവണ വിമ൪ശിക്കപ്പെടാതിരുന്നത് വിഭാഗീയത ശമിച്ചതിൻെറ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് സംഘടനാ പരമായി വളരെ മുന്നോട്ടുപോകാൻ കഴിഞ്ഞതായി സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.
ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ പിണറായി വിജയൻെറ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും പ്രതിനിധികളിൽ ചില൪ മത്സരിക്കാൻ ഉറച്ചുനിന്നത് നേതാക്കളുടെ ശ്രമം ദുഷ്കരമാക്കിയിട്ടുണ്ട്. 32 അംഗ ജില്ലാ കമ്മിറ്റിയിലേക്ക് ഒൗദ്യോഗിക പാനലിൽ എട്ടുപേരെ ഉൾപ്പെടുത്തണമെന്ന് ജില്ലയിൽ പിണറായി പക്ഷമെന്നറിയപ്പെടുന്ന മുൻ എം.എൽ.എയും അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗവും കടുത്ത ആവശ്യം ഉന്നയിച്ചെങ്കിലും രണ്ടുപേരെ ഉൾപ്പെടുത്താനേ ഒൗദ്യോഗിക പക്ഷം തയാറായുള്ളൂ. ഇതോടെയാണ് സമവായ നീക്കം പ്രതിസന്ധിയിലായത്. സംസ്ഥാന സെക്രട്ടറിയുടെ നി൪ദേശം മറികടന്ന് പ്രതിനിധികൾ മത്സരത്തിന് തയാറാകുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.
ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമ൪ശമാണ് സമ്മേളനത്തിൽ ഉയ൪ന്നത്. വി.എസ് പക്ഷമെന്നറിയപ്പെടുന്ന ജില്ലാ സെക്രട്ടറി കെ. അനന്തഗോപൻ, മുൻ എം.എൽ.എ കെ.സി. രാജഗോപാൽ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് ആ൪. സനൽകുമാ൪ എന്നിവ൪ക്കെതിരെയാണ് വിമ൪ശം ഏറെയുമുണ്ടായത്. ജില്ലാ സഹകരണ ബാങ്ക് കമ്പ്യൂട്ട൪വത്കരണവുമായി ബന്ധപ്പെട്ട് രണ്ടുകോടിയുടെ അഴിമതി ആരോപണം സമ്മേളനത്തിൽ ഉയ൪ന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ നേതാവ് നേരത്തേ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനത്തിൽ അഴിമതിയുടെ വിശദാംശങ്ങൾ പ്രതിനിധികൾ നിരത്തിയത്.
ആറന്മുള വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന് അതിരുവിട്ട സഹായങ്ങൾ എം.എൽ.എ ആയിരുന്ന സമയത്ത് കെ.സി. രാജഗോപാൽ ചെയ്തതായി ആരോപണമുയ൪ന്നു. ഇടതുസ൪ക്കാറിൻെറ അവസാനകാലത്ത് വിമാനത്താവള കമ്പനിക്കുവേണ്ടി ജനവാസകേന്ദ്രത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതാണ് കെ.സി. രാജഗോപാലിനെ വെട്ടിലാക്കിയത്. ഒരു സെൻറ് ഭൂമി പോലും സ്വന്തമായില്ലാത്ത കെ.ജി.എസ് കമ്പനിക്ക് 300 ഏക്കറോളം ഭൂമി ഉണ്ടെന്നുകാട്ടി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കെ.സി. രാജഗോപാൽ കത്ത് നൽകിയിരുന്നു. ഇതേതുട൪ന്നാണ് പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്. കെ.സി. ആറിൻെറ നടപടി പ്രദേശവാസികളെ ഒന്നടങ്കം പാ൪ട്ടിക്കെതിരാക്കിയതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. റാന്നി പെരുനാട് കാ൪മൽ എൻജിനീയറിങ് കോളജ് ബിഷപ് കെ.പി. യോഹന്നാൻ വാങ്ങിയതിന് ജില്ലാ സെക്രട്ടറിയും റാന്നി എം.എൽ.എ രാജു എബ്രഹാമും സഹായം ചെയ്തതായി വിമ൪ശം ഉയ൪ന്നു.
തിരുവല്ല ഏരിയയിൽ നിന്നുള്ള രണ്ട് പേരെ ജില്ലാ സമ്മേളന പ്രതിനിധി ആക്കാതിരുന്നതിനെ അടൂ൪ ഏരിയയിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡൻറ് വിമ൪ശിച്ചു. രണ്ടുപേരെയും ജില്ലാ നേതൃത്വം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നേതാക്കളിൽ ചില൪ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യമുയ൪ന്നു. അനധികൃത സ്വത്ത് പാ൪ട്ടി കണ്ടെത്തി പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നുവരെ അഭിപ്രായമുയ൪ന്ന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story