Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഫോസ്ഫോറിക് ആസിഡ്...

ഫോസ്ഫോറിക് ആസിഡ് റോഡില്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
ഫോസ്ഫോറിക് ആസിഡ് റോഡില്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി
cancel

പുനലൂ൪: ആര്യങ്കാവിൽ ആസിഡ് ടാങ്ക൪ ലോറികൾ കൂട്ടിയിടിച്ചതിനെതുട൪ന്ന് ഫോസ്ഫോറിക് ആസിഡ് റോഡിൽ ഒഴുകിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതിനെതുട൪ന്ന് ദേശീയപാത 744ൽ ഒരു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിൽ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.
നി൪ത്തിയിട്ട ആസിഡ് ടാങ്കറിൻെറ പിന്നിൽ ആസിഡുമായി വന്ന മറ്റൊരു ടാങ്ക൪ ഇടിക്കുകയായിരുന്നു. ഇരു ടാങ്കറുകളും തൂത്തുക്കുടിയിൽനിന്ന് ഫോസ്ഫോറിക് ആസിഡുമായി ആലുവ ഫാക്ടിലേക്ക് പോവുകയായിരുന്നു. പിറകിൽവന്ന ടാങ്ക൪ ഇടിച്ചതിനെതുട൪ന്ന് മുമ്പിലുണ്ടായിരുന്ന ടാങ്കറിൻെറ വാൽവ് തക൪ന്നു.
നിമിഷങ്ങൾക്കകം ആസിഡ് പരന്നൊഴുകി. ആസിഡിൻെറ രൂക്ഷമായ ഗന്ധത്തെതുട൪ന്ന് രക്ഷാപ്രവ൪ത്തനം നടത്താൻ വന്നവ൪ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടായി. റോഡിലൂടെ ഒഴുകിയ ആസിഡ് പാലത്തോട് ചേ൪ന്നുള്ള ചെറിയ തോട്ടിൽ കെട്ടിനിൽക്കുകയാണ്. മഴപെയ്താൽ ഈ ആസിഡ് ആര്യങ്കാവ് തോട്ടിലൂടെ തെന്മല ഡാമിലെത്തും.
പുനലൂ൪നിന്ന് ഫയ൪ഫോഴ്സ് എത്തുമ്പോഴേക്കും ആസിഡ് പൂ൪ണമായി ചോ൪ന്നിരുന്നു. വന്നിടിച്ച ടാങ്കറും അപകടനിലയിലായതിനാൽ ചെങ്കോട്ടയിൽനിന്ന് മറ്റൊരു കാലി ടാങ്ക൪ കൊണ്ടുവന്ന് ആസിഡ് അതിലേക്ക് മാറ്റി. കുളത്തൂപ്പുഴ സി.ഐ, തെന്മല എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവ൪ത്തനം നടത്തി. മേൽപാലത്തിൽ അപകടം നടക്കുമ്പോൾ തൊട്ടപ്പുറത്ത് കോട്ടവാസൽ സെൻറ് ജോ൪ജ് പള്ളിക്കുസമീപവും ആസിഡ് കയറ്റിയ മറ്റൊരു ടാങ്ക൪ പാതയിലേക്ക് ചരിയുകയുണ്ടായി. സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ഇതുവഴി ആസിഡ് ടാങ്കറുകൾ പായുന്നതെന്ന് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story