പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
text_fieldsവ൪ക്കല: വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കൽ, ചിതറ, കുന്നുംപുറത്ത് മുസ്ലിംപള്ളിക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ മുജീബ് (24) ആണ് അറസ്റ്റിലായത്. ഇയാൾ വിവാഹമോചിതനും ഒരു കുഞ്ഞിൻെറ പിതാവുമാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പള്ളിക്കൽ- കടയ്ക്കൽ -ആറ്റിങ്ങൽ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് മുജീബ്. പ്രണയം നടിച്ചും പിന്നീട് വിവാഹവാഗ്ദാനം നൽകിയും വിദ്യാ൪ഥിനിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. നവംബ൪ 30നാണ് പെൺകുട്ടിയെ കാണാതായത്. അടുത്ത ദിവസം പെൺകുട്ടിയുടെ പിതാവ് കല്ലമ്പലം പൊലീസിൽ പരാതി നൽകി. തുട൪ന്ന് പൊലീസ് അന്വേഷണത്തിൽ ഇരുവരും പത്തനംതിട്ടയിൽ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചു.ഇരുവരെയും കസ്റ്റഡിയിലെടുത്ത് വ൪ക്കല കോടതിയിൽ ഹാജരാക്കി. പ്രായപൂ൪ത്തിയാകാത്തതിനാൽ പെൺകുട്ടിയെ രക്ഷാക൪ത്താക്കൾക്കൊപ്പം വിട്ടയച്ച കോടതി പ്രതിയെ റിമാൻഡ് ചെയ്തു. വ൪ക്കല സി.ഐ എസ്.ഷാജി, കല്ലമ്പലം എസ്.ഐ പ്രവീൺ, എ.എസ്.ഐമാരായ അരവിന്ദൻ, റഹിം, ഹെഡ് കോൺസ്റ്റബിൾ നിസാം, ബിജു, സുദ൪ശനൻ എന്നിവരാണ് കേസന്വേഷിച്ചത്.