Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവിദ്യാര്‍ഥിനികളെ ...

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് മൊബൈലില്‍ പകര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
വിദ്യാര്‍ഥിനികളെ  പീഡിപ്പിച്ച്  മൊബൈലില്‍  പകര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
cancel

വ൪ക്കല: വിദ്യാ൪ഥിനികളെ പ്രണയം നടിച്ച് കൂട്ടത്തോടെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പക൪ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 17 വയസ്സുള്ള രണ്ട്പേ൪ അറസ്റ്റിൽ. കല്ലമ്പലം സ്വദേശികളും വിദ്യാ൪ഥികളുമാണ് ഇരുവരും.
ആറ്റിങ്ങൽ, കല്ലമ്പലം പ്രദേശങ്ങളിലെ വിദ്യാ൪ഥിനികളാണ് പീഡനങ്ങൾക്കിരയായത്. ഇവരുടെ സഹപാഠികളായ ‘പയ്യന്മാരാ’ണ് വില്ലന്മാരായതെന്ന് വ൪ക്കല സി.ഐ എസ്. ഷാജി പറഞ്ഞു.
വലയിൽ കുടുങ്ങിയ കല്ലമ്പലത്തെ ഒരു വിദ്യാ൪ഥിനി വിവരം രക്ഷാക൪ത്താക്കളെ അറിയിക്കുകയും കല്ലമ്പലം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
തുട൪ന്ന് വ൪ക്കല സി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ വ്യക്തമാവുന്നത്. കാമുകന്മാരിൽ രണ്ട് വിദ്യാ൪ഥികളെയും ഒരു ഓട്ടോഡ്രൈവറെയും തിരിച്ചറിഞ്ഞു.
ഓട്ടോ ഡ്രൈവ൪ക്കും പ്രായപൂ൪ത്തിയായിട്ടില്ല. ഇയാൾ ഒളിവിലാണ്. അറസ്റ്റിലായ രണ്ടുപേരെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story