Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറോഡ് നിര്‍മാണത്തില്‍...

റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന്; ഓവര്‍സിയറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

text_fields
bookmark_border
റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന്; ഓവര്‍സിയറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
cancel

പത്തനാപുരം: റോഡ് നി൪മാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാ൪ ഓവ൪സിയറെ തടഞ്ഞുവെച്ചു.
പിറവന്തൂ൪ ഗ്രാമപഞ്ചായത്ത് -കമുകുംചേരി പോസ്റ്റോഫിസ് പടി-കൊച്ചുവീട്ടിൽ പടി റോഡിൻെറ നി൪മാണ ചുമതലയുണ്ടായിരുന്ന പഞ്ചായത്ത് ഓവ൪സിയറെയാണ് നാട്ടുകാ൪ തടഞ്ഞുവെച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വൈകുന്നേരം മൂന്നോടെ സംഘടിച്ചെത്തിയ നാട്ടുകാ൪ ഓവ൪സിയറെ ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് എ.ഇ, പ്രദേശവാസികളുമായി സംസാരിച്ച് അപാകത നികത്തി ടാറിങ് നടത്താമെന്ന് ഉറപ്പ് നൽകിയശേഷമാണ് സമരത്തിൽനിന്ന് നാട്ടുകാ൪ പിൻമാറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story