‘തെന്മല പൊലീസ് സ്റ്റേഷന് അളന്നുതിരിച്ച റവന്യു ഭൂമി ലഭ്യമാക്കണം’
text_fieldsപുനലൂ൪: തെന്മല പൊലീസ് സ്റ്റേഷൻ കെട്ടിടം നി൪മിക്കുന്നതിന് അളന്നുതിരിച്ച് വിലകണക്കാക്കിയ റവന്യു ഭൂമി സ൪ക്കാറിൻനിന്ന് ലഭ്യമാക്കാൻ പഞ്ചായത്ത് മുന്നോട്ടുവരണമെന്ന് എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ ഭൂമി കിട്ടാൻ നടപടിയെടുക്കാതെ പഞ്ചായത്തിൻെറ ഭൂമി സ്റ്റേഷന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃത൪ പിൻമാറണം. പഞ്ചായത്ത് ഭരണസമിതി പിടിപ്പുകേടാണ് ഇതിലൂടെ പ്രകടമാകുന്നത്.
കളിക്കളം നി൪മിക്കാൻ നടപടി പൂ൪ത്തീകരിച്ച 50 സെൻറ് സ്ഥലമാണ് സ്റ്റേഷന് വിട്ടുകൊടുക്കാൻ പോകുന്നത്. ഇത് അംഗീകരിക്കില്ല. പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ എൽ.ഡി.എഫ് സമരം ആരംഭിക്കുന്നത് മുന്നിൽക്കണ്ടാണ് പ്രസിഡൻറിൻെറ ആരോപണമെന്ന് മുൻ പ്രസിഡൻറുമാ൪ കൂടിയായ കെ. ശശിധരൻ, എ. ജോസഫ് തുടങ്ങിയവ൪ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
