Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightരാത്രിയാത്ര നിരോധം...

രാത്രിയാത്ര നിരോധം നീക്കല്‍: സര്‍ക്കാര്‍ പരാജയപ്പെട്ടു -സി.പി.എം

text_fields
bookmark_border
രാത്രിയാത്ര നിരോധം നീക്കല്‍: സര്‍ക്കാര്‍ പരാജയപ്പെട്ടു -സി.പി.എം
cancel

കൽപറ്റ: ബംഗളൂരുവിൽ ക൪ണാടക മുഖ്യമന്ത്രിയെ സന്ദ൪ശിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രി പി.കെ. ജയലക്ഷ്മിയും രാത്രിയാത്ര നിരോധ വിഷയത്തിൽ കേരളത്തിൻെറ താൽപര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സി.പി.എം ജില്ലാസെക്രട്ടറി സി.കെ. ശശീന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
നിലവിലുള്ള ബദൽറോഡ് പുതുക്കിപ്പണിയുമെന്നത് വലിയ വിജയമല്ല. നിരോധം പിൻവലിക്കുകയെന്നതാണ് കേരളത്തിൻെറ ആവശ്യം. സുപ്രീംകോടതിയിൽ കേരള, ക൪ണാടക സ൪ക്കാറുകൾ സംയുക്ത സത്യവാങ്മൂലം നൽകുകയാണ് വേണ്ടത്. കേരള എം.പിമാരോടൊപ്പം വയനാട്ടിൽ നിന്നുള്ള സ൪വകക്ഷിസംഘം ദൽഹിയിൽ വനം- പരിസ്ഥിതി മന്ത്രി ജയന്തി നടരാജനെ സന്ദ൪ശിച്ചപ്പോൾ മന്ത്രി പറഞ്ഞത് ഇരുസ൪ക്കാറുകളും സംയുക്ത സത്യവാങ്മൂലം നൽകണമെന്നാണ്. ഇക്കാര്യത്തിൽ ക൪ണാടകയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ഇക്കാര്യത്തിൽ യു.ഡി.എഫ് ഘടകകക്ഷികൾ പ്രതികരിക്കണം.
സുപ്രീംകോടതിയിൽ മുൻ എൽ.ഡി.എഫ് സ൪ക്കാ൪ നൽകിയ കേസിൽ രാത്രിയാത്ര നിരോധിക്കണമെന്ന സത്യവാങ്മൂലമാണ് കേന്ദ്രസ൪ക്കാ൪ നൽകിയത്. ഇത് തിരുത്തിയാലേ നിരോധം റദ്ദാക്കാൻ സുപ്രീംകോടതി തയാറാവൂ. കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരിച്ചാൽ നിരോധം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചവ൪ വാക്ക് പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്.
വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് യാത്രാനിരോധമല്ല ഫലപ്രദമായ മാ൪ഗം. മേൽപാലം നി൪മിച്ചും കോൺവോയ് അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടും വേഗത നിയന്ത്രിച്ചുമാണ് പ്രശ്നപരിഹാരം കാണേണ്ടത്.
ക൪ണാടക ഭരിക്കുന്ന ബി.ജെ.പിയും ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സുപ്രീംകോടതിയിൽ കേസ് പരാജയപ്പെട്ടാൽ മൈസൂ൪-കോഴിക്കോട്, മാനന്തവാടി - ബാവലി- മൈസൂ൪ പാതകളിൽ പകൽയാത്രകൂടി നിരോധിക്കപ്പെടാൻ സാധ്യതയുണ്ട്.
എം.ഐ. ഷാനവാസ് എം.പിയും ഇക്കാര്യത്തിൽ പരാജയമാണ്. രാത്രിയാത്ര നിരോധം നീക്കാൻ കേന്ദ്രസ൪ക്കാറും ക൪ണാടക-കേരള സ൪ക്കാറുകളും തയാറാകണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സി.കെ. ശശീന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story