ആദിവാസി പീഡനം തുടര്‍ക്കഥ; അധികൃതര്‍ക്ക് നിസ്സംഗത
text_fieldsമാനന്തവാടി: ആദിവാസി പീഡനങ്ങൾ തുട൪ക്കഥയാകുന്നു. ഇരകൾക്കൊപ്പം നിൽക്കേണ്ട സ്പെഷൽ മൊബൈൽ സ്ക്വാഡ് യൂനിറ്റ് പ്രതികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് എടുക്കുന്നതെന്ന് ആരോപണമുയരുന്നു. ആദിവാസികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിൻെറ ഭാഗമായാണ് സ്പെഷൽ മൊബൈൽ സ്ക്വാഡ് രൂപവത്കരിച്ചത്. ഡിവൈ.എസ്.പിക്കു കീഴിലാണ് പ്രവ൪ത്തനം. പീഡനത്തിരയായ അഞ്ചുതെങ്ങ് സ്വദേശിനിയായ ആദിവാസി യുവതി നേരിട്ട് പൊലീസിൽ പരാതി നൽകിയിട്ടും രണ്ടു മാസത്തോളം പ്രതിയെ പിടികൂടാതെ മുൻകൂ൪ ജാമ്യം ലഭിക്കുന്നതിന് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. ഒടുവിൽ മനുഷ്യവകാശ കമീഷൻ ഇടപ്പെട്ടതോടെ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അറസ്റ്റ് വിവരം മാധ്യമങ്ങൾക്ക് നൽകാതെ മറച്ചുവെക്കാനും പൊലീസ് ‘ജാഗ്രത’ കാട്ടി. കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്ക് ആദിവാസികളെ കടത്തുന്നതിനെതിരെ ഡി.ഐ.ജി എസ്. ശ്രീജിത്തിൻെറ നേതൃത്വത്തിൽ ക൪ശന നടപടികൾ സ്വീകരിച്ചിരുന്നു. സ്പെഷൽ മൊബൈൽ സ്ക്വാഡിനാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ വാഹനപരിശോധന നടക്കുന്നില്ല. തിരുനെല്ലിയിലെ ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയ സംഭവം പൊലീസ് ഇടപെട്ട് ഒതുക്കിത്തീ൪ക്കുകയായിരുന്നെന്ന ആരോണവും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
