Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘അല്‍പന്മാര്‍’ സഭ...

‘അല്‍പന്മാര്‍’ സഭ തടസ്സപ്പെടുത്തി

text_fields
bookmark_border
‘അല്‍പന്മാര്‍’ സഭ തടസ്സപ്പെടുത്തി
cancel

കോഴിക്കോട്: കോംട്രസ്റ്റ് ഭൂമി സംബന്ധിച്ച പ്രമേയം കോ൪പറേഷൻ കൗൺസിൽ യോഗം ബഹളമയമാക്കി. പ്രതിപക്ഷ ഉപ നേതാവ് മുസ്ലിംലീഗിലെ കെ. മുഹമ്മദലി നടത്തിയ ‘അൽപന്മാ൪’ എന്ന പ്രയോഗം സ്ൃഷ്ടിച്ച ബഹളത്തിൽ മേയ൪ സഭ 45 മിനിറ്റോളം നി൪ത്തിവെച്ചു.
കോംട്രസ്റ്റ് സ൪ക്കാ൪ ഏറ്റെടുക്കാൻ തീരുമാനിച്ചതിനു ശേഷം നടന്ന ക്രയവിക്രയങ്ങൾ റദ്ദാക്കണമെന്നും സ൪ക്കാ൪ ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തണമെന്നും സ൪ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗത്തിലെ അവസാന അജണ്ടയായി മുഹമ്മദലിയാണ് അവതരിപ്പിച്ചത്. എന്നാൽ, ഇതിൽ ഭേദഗതി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. കോംട്രസ്റ്റ് എൽ.ഡി.എഫ് സ൪ക്കാ൪ ഏറ്റെടുക്കാൻ പുറപ്പെടുവിച്ച ഓ൪ഡിനൻസ് കേന്ദ്ര സ൪ക്കാ൪ അംഗീകരിക്കാത്തതിൽ പ്രതിഷേധിക്കുകയും ഏറ്റെടുക്കാൻ തീരുമാനിച്ചശേഷം നടന്ന ക്രയവിക്രയങ്ങൾ റദ്ദാക്കി ചില തൽപര കക്ഷികളുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നുമുള്ള ഭേദഗതിയാണ് സി.പി.എമ്മിലെ എം. മോഹനൻ നി൪ദേശിച്ചത്.
ഭേദഗതി രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ളതാണെന്നും യഥാ൪ഥ പ്രമേയത്തിൻെറ അന്തസ്സത്ത തക൪ക്കുന്നതാണെന്നും പ്രതിപക്ഷത്തെ പി. കിഷൻചന്ദും എൻ.സി. മോയിൻകുട്ടിയും വാദിച്ചു. തുട൪ന്ന് വാദപ്രതിവാദമായി. അൽപം ഭേദഗതിയല്ളേ വരുത്തിയുള്ളൂ എന്ന ഭരണപക്ഷത്തിൻെറ ചോദ്യത്തിന് മറുപടിയായി ‘അൽപം ഭേദഗതിയല്ല അൽപന്മാ൪ കൊണ്ടുവന്ന ഭേദഗതിയാണെന്ന്’ മുഹമ്മദലി പറഞ്ഞതോടെ ഭരണപക്ഷം ഒന്നടങ്കം ചാടിയെഴുന്നേറ്റു, അൽപന്മാ൪ പ്രയോഗം പിൻവലിക്കണമെന്നാവശ്യപ്പെട്ടു. അതോടെ, വീണ്ടും ബഹളമായി. സഭാമര്യാദക്ക് നിരക്കാത്ത വാക്ക് പിൻവലിക്കണമെന്ന് മേയറും ആവശ്യപ്പെട്ടെങ്കിലും മുഹമ്മദലി തയാറായില്ല. പിൻവലിച്ചശേഷമേ സഭ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന് മേയ൪ റൂളിങ് നൽകി. ആദ്യം തനിക്ക് സംസാരിക്കാൻ അവസരം തരണമെന്നായി മുഹമ്മദലി. അതിനിടെ, അൽപൻ എന്നാൽ അൽപമറിയുന്നവൻ എന്നാണെന്ന് കോൺഗ്രസിലെ ശ്രീകുമാറിൻെറ വ്യാഖ്യാനമുണ്ടായി. ഇതിനിടെ, സഭ നി൪ത്തിവെക്കുകയാണെന്നു പറഞ്ഞ് 4.45ന് മേയ൪ ചേംബറിലേക്ക് മടങ്ങി. പിന്നീട് കക്ഷിനേതാക്കൾ തമ്മിൽ കൂടിയാലോചന നടത്തി.
5.30ന് കൗൺസിൽ വീണ്ടും ചേ൪ന്നയുടൻ വിവാദ പ്രയോഗം മുഹമ്മദലി പിൻവലിച്ചു. തുട൪ന്ന്, ഭേദഗതി 27നെതിരെ 39 വോട്ടിന് സഭ അംഗീകരിച്ചു. തുട൪ന്ന് നടന്ന പ്രമേയ ച൪ച്ചയിൽ ‘സ൪വേക്കാരെ അടിച്ചോടിച്ചു’ എന്ന കിഷൻചന്ദിൻെറ പ്രയോഗത്തെചൊല്ലിയും ദീ൪ഘനേരം ബഹളം തുട൪ന്നു. ആകെ അരമണിക്കൂ൪ ച൪ച്ചയേ അനുവദിക്കൂവെന്ന് മേയ൪ വ്യക്തമാക്കി. തുട൪ന്ന് സി.പി.എമ്മിലെ എം. രാധാകൃഷ്ണൻ മാസ്റ്റ൪ സംസാരിച്ചു കഴിഞ്ഞയുടൻ മേയ൪ പ്രമേയം വോട്ടിനിട്ടു. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും ബഹളംകൂട്ടി. ബഹളത്തിനിടയിൽ 37 പേ൪ പ്രമേയത്തെ അനുകൂലിച്ചതായും പ്രമേയം പാസായതായും അറിയിച്ച മേയ൪ യോഗം തീ൪ന്നതായി പ്രഖ്യാപിച്ച് സഭ വിട്ടു.
നേരത്തേ സാക്ഷരതാ സമിതിയുടെ പുനഃസംഘാടനം സംബന്ധിച്ചും സഭയിൽ ബഹളം അരങ്ങേറി. സമിതിയിൽ സി.പി.എം അനുകൂലികൾ മാത്രമേയുള്ളൂവെന്ന് കെ.ടി. ബീരാൻകോയ ആരോപിച്ചു. ഭരണപക്ഷം ഇതിനെ ശക്തമായി എതി൪ത്തു. തുട൪ന്ന് 37 വോട്ടുകൾക്ക് ഇതിന് സഭ അംഗീകാരം നൽകി.
കോ൪പറേഷൻ സ്റ്റേഡിയം നവീകരണത്തിന് കോ൪പറേഷൻെറ വിഹിതം നൽകാൻ 7.31 കോടി രൂപ ഹഡ്കോയിൽനിന്ന് വായ്പയെടുക്കാൻ കൗൺസിൽ അനുമതി നൽകി. സ്റ്റേഡിയത്തിൻെറ നവീകരണം വൈകുന്നതിൽ എം. മോഹനൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. സ൪ക്കാറിൻെറ അലംഭാവം കാരണം ദേശീയ ഗെയിംസ് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിരുത്തരവാദപരമായ നിലപാടാണ് ദേശീയ ഗെയിംസ് അതോറിറ്റിയുടേതെന്ന് മേയറും കുറ്റപ്പെടുത്തി. നഗരസഭയും അലംഭാവം വരുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം വീണ്ടും ബഹളത്തിനിടയാക്കി.
സഭ ചേ൪ന്നയുടൻ, വ൪ധിച്ചുവരുന്ന മൊബൈൽ ടവറുകളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പി. കിഷൻചന്ദ് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു. ടവറുകൾ വഴി നഗരസഭക്ക് എന്തു വരുമാനമാണ് ലഭിക്കുന്നതെന്നും ആരോഗ്യപ്രശ്നം കാരണം പലയിടത്തും ജനം പ്രക്ഷോഭത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, സ൪ക്കാ൪ നിശ്ചയിച്ച മാനദണ്ഡമനുസരിച്ചാണ് ടവറിന് അനുവാദം നൽകുന്നതെന്ന് സഭയിലുണ്ടായിരുന്ന എക്സിക്യൂട്ടിവ് എൻജിനീയ൪ മറുപടിനൽകി.
നഗരസഭാ ഓഫിസിൽ ഫയലുകൾ കാണാതാവുന്നത് സംബന്ധിച്ച് കെ. ബാലഗോപാലനും ടൗൺഹാളിൽ പ്രമുഖരുടെ ഫോട്ടോ പുനഃസ്ഥാപിക്കാത്തത് കെ. സത്യനാഥനും അവിവാഹിതരായ വൃദ്ധ൪ക്കുള്ള പെൻഷൻ സംബന്ധിച്ച പ്രശ്നങ്ങൾ ഇ.എം. സോമനും സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. നല്ലളത്ത് റോഡരികിൽ ചരക്കുലോറികൾ നി൪ത്തിയിടുന്നത് അപകട ഭീഷണിയുയ൪ത്തുന്നതായ സി. നബീസയുടെ ശ്രദ്ധക്ഷണിക്കലിന് ഇക്കാര്യം ട്രാഫിക് പോലിസിനെ അറിയിച്ച് പരിഹാരമുണ്ടാക്കുമെന്ന് മേയ൪ മറുപടി നൽകി.
പാളയം ബസ്സ്റ്റാൻഡിലെ രാത്രി ഷെൽട്ട൪ അടച്ചുപൂട്ടി ക്ളിനിക് നടത്താൻ നൽകിയ തീരുമാനം പിൻവലിക്കണമെന്ന് സി. മോയിൻകുട്ടി ആവശ്യപ്പെട്ടു. നഗരസഭക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി തീരുമാനം മാറ്റി നൈറ്റ് ഷെൽട്ട൪ പുനഃസ്ഥാപിക്കണം. കൗൺസിൽ അംഗീകരിച്ച തീരുമാനമാണിതെന്ന് മേയ൪ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story