ബി-സോണ്‍ കലോത്സവം: ഫാറൂഖ് കോളജ് മുന്നില്‍
text_fieldsവടകര: മടപ്പള്ളി ഗവ. കോളജിൽ നടക്കുന്ന ബി-സോൺ കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങൾ ചൊവ്വാഴ്ച സമാപിച്ചു. സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. 14 ഇനങ്ങളുടെ ഫലം പൂ൪ത്തിയായപ്പോൾ 25 പോയിൻറ് നേടി ഫാറൂഖ് കോളജ് മുന്നിട്ടുനിൽക്കുന്നു.
തൊട്ടുപിന്നിൽ 18 പോയിൻറുമായി എം.ഇ.എസ് കോളജ് ചാത്തമംഗലം, ഡബ്ള്യു.എം.ഒ. ആ൪ട്സ് ആൻഡ് സയൻസ് കോളജ് മുട്ടിൽ എന്നീ കോളജുകൾ രണ്ടാം സ്ഥാനം പങ്കിടുന്നു. 17 പോയിൻറ് നേടി സെൻറ് ജോസഫ് ദേവഗിരി കോളജ് കോഴിക്കോട് മൂന്നാം സ്ഥാനത്താണുള്ളത്.
നാലു വേദികളിലായാണ് ബുധനാഴ്ച മുതൽ മത്സരങ്ങൾ നടക്കുക.
രാവിലെ പത്തിന് സ്റ്റേജ് മത്സരങ്ങൾ സിനിമാതാരം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും. സിനിമാസംവിധായകൻ മോഹനൻ മുഖ്യാതിഥിയായിരിക്കും. 3500 പ്രതിഭകളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
