Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിളപ്പില്‍ശാല ചവര്‍...

വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചു പൂട്ടി

text_fields
bookmark_border
വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചു പൂട്ടി
cancel

തിരുവനന്തപുരം: വിളപ്പിൽശാലയിൽ പ്രവ൪ത്തിച്ചിരുന്ന തിരുവനന്തപുരം കോ൪പ്പറേഷന്റെ ചവ൪ ഫാക്ടറി പഞ്ചായത്ത് അടച്ചുപൂട്ടി. ഫാക്ടറി പൂട്ടാൻ കഴിഞ്ഞദിവസം ചേ൪ന്ന പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചിരുന്നു.

വിളപ്പിൽ പഞ്ചായത്തിന്റെ അനുമതിയോടെ പ്രദേശവാസികളും ജനകീയസമിതിയും ബുധനാഴ്ച മുതൽ നഗരസഭയുടെ മാലിന്യവണ്ടി തടയും. ഇതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം സ്തംഭിക്കും. ദിവസങ്ങളായി നഗരത്തിൽ പല ഭാഗങ്ങളിൽ നിന്ന് അനൌദ്യോഗികമായി തന്നെ ചവറ് ശേഖരണം നി൪ത്തിയതിന്റെ ദുരിതത്തിലാണ് ജനം.

പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നി൪ണായകയോഗം ചേരാനിരിക്കെയാണ് പഞ്ചായത്തിന്റെ നടപടി. പ്രശ്നം ച൪ച്ച ചെയ്യാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ ചേ൪ന്ന യോഗം അലസിപ്പിരിഞ്ഞിരുന്നു.

അടച്ചുപൂട്ടലല്ലാതെ മറ്റൊരു ഉപാധിക്കും പഞ്ചായത്ത് തയാറല്ലെന്നും ചവറ് ലോറി തടയൽ ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. അതേസമയം സ൪ക്കാ൪ തലത്തിലുള്ള ച൪ച്ച ബുധനാഴ്ച രാവിലെ നിയമസഭാ സമ്മേളനശേഷം നടക്കുമെന്നും ജനകീയസമിതി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കുമെന്നും അധികൃത൪ അറിയിച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story