അമോണിയ കയറ്റുമതി: രണ്ട് ഇന്ത്യന്‍ കമ്പനികളുമായി കരാറൊപ്പിട്ടു
text_fieldsദോഹ: ഖത്ത൪ ഫെ൪ട്ടിലൈസ൪ കമ്പനി (ഖാഫ്കൊ) അമോണിയ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് കോറമാൻറൽ ഉൾപ്പെടെ രണ്ട് ഇന്ത്യൻ കമ്പനികളുമായി കരാ൪ ഒപ്പിട്ടു. ഖാഫ്കൊ-5 പ്ളാൻറിൻെറ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കരാ൪ ഒപ്പിട്ടത്.
കരാറനുസരിച്ച് പ്രതിവ൪ഷം ഒന്നരലക്ഷം ടൺ അമോണിയ ഖാഫ്കൊ കോറമാൻറലിന് നൽകുമെന്ന് ഖാഫ്കൊ വൈസ് ചെയ൪മാനും എം.ഡിയുമായ ഖാലീഫ അബ്ദുല്ല അൽ സുവൈദി അറിയിച്ചു. ഇതിന് പുറമെ ഖാഫ്കൊയുടെ വിവേചനാധികാരമുപയോഗിച്ച് 50,000 ടൺ വരെ അധികാമയി നൽകാനും വ്യവസ്ഥയുണ്ട്. ജി.സി.സി വിലനിരക്കിൽ ഒരു ലക്ഷം ടൺ അമോണിയയായിരിക്കും രണ്ടാമത്തെ കമ്പനിക്ക് നൽകുക. അമോണിയയുടെ വില ഈ വ൪ഷം 50 ശതമാനം വ൪ധിച്ചപ്പോൾ യൂറിയയുടെ വില ഈ വ൪ഷത്തിൻെറ ആദ്യത്തെ മൂന്നു മാസങ്ങളിൽ കുറയുകയാണുണ്ടായതെന്ന് അൽ സുവൈദി പറഞ്ഞു. എന്നാൽ, ഫെബ്രുവരിയിൽ ഡിമാൻറ് വ൪ധിക്കുന്നതോടെ യൂറിയയുടെ വില പഴയ അവസ്ഥയിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഖത്തറിൻെറ ആഭ്യന്തരവിപണിയിൽ സബ്സിഡി നിരക്കിലാണ് ഖാഫ്കൊ അമോണിയയും യൂറിയയും വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
