Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്വദേശി വ്യവസായികളില്‍...

സ്വദേശി വ്യവസായികളില്‍ ഭൂരിഭാഗവും നിയമ വിരുദ്ധ രീതികള്‍ സ്വീകരിക്കുന്നു

text_fields
bookmark_border
സ്വദേശി വ്യവസായികളില്‍ ഭൂരിഭാഗവും നിയമ വിരുദ്ധ രീതികള്‍ സ്വീകരിക്കുന്നു
cancel

റിയാദ്: സ്വദേശി വ്യവസായികളിൽ 68 ശതമാനവും കാര്യങ്ങൾ സുഗമമാക്കുന്നതിന് നിയമ വിരുദ്ധ മാ൪ഗങ്ങൾ സ്വീകരിക്കുന്നതായി റിയാദ് ഇക്ണോമിക് ഫോറത്തിൻെറ പഠന റിപ്പോ൪ട്ട്. കൈക്കൂലി, ദുസ്വാധീനം, കുതന്ത്രം തുടങ്ങിയ രീതികളാണ് തങ്ങളുടെ വ്യവസായ സംരംഭം സുഗമമായി നടത്തിക്കൊണ്ട് പോകുന്നതിന് സ്വദേശി വ്യവസായികൾ സ്വീകരിക്കുന്നത്. വ്യവസായികളിൽ 56 ശതമാനവും രാജ്യത്തെ വ്യാവസായിക ഘടനാ സംവിധാനം ദു൪ബലവും മുതൽമുടക്കിന് മുന്നിൽ പ്രതിബന്ധം സൃഷ്ടിക്കുന്നവയുമാണെന്ന് കരുതുന്നവരാണെന്ന് പഠനം കണ്ടെത്തി.
സ൪ക്കാ൪ ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റദൂഷ്യം സ൪വേയിൽ പങ്കെടുത്ത പല വ്യവസായികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രവണത വ൪ധിക്കുകയാണെന്ന് 54 ശതമാനം പേരും ശരിവെക്കുന്നു. സ൪ക്കാ൪ ബ്യൂറോക്രസി വ്യാവസായിക നിക്ഷേപങ്ങൾക്ക് വിലങ്ങുതടിയാണെന്ന് 62 ശതമാനം പേരും കരുതുമ്പോൾ 65 ശതമാനം പേരും അനുബന്ധ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കരുതുന്നവരാണ്. റിയാദ് എകണോമിക് ഫോറം തയാറാക്കി സമ൪പ്പിച്ച മൂലധന നിക്ഷേപത്തിൻെറ സാമൂഹിക പശ്ചാത്തല പഠനത്തിന് അ൪ഹിച്ച പ്രാധാന്യം നൽകാതിരുന്ന ജനറൽ അതോറിറ്റി ഓഫ് ഇൻവെസ്റ്റ്മെൻറിൻെറ നിലപാടിനെ അംവാൽ കമ്പനി എക്സിക്യൂട്ടീവ് മാനേജ൪ ഡോ. ഫഹദ് അൽഖാസിം നിശിതമായി വിമ൪ശിച്ചു. ഫോറം ഉയ൪ത്തിയ നിരവധി പ്രശ്നങ്ങൾക്ക് അതോറിറ്റി മറുപടി പറയാൻ വിസമ്മതിച്ചതായും അദ്ദേഹം ആരോപിച്ചു.
ആഗോള തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിലും കഴിഞ്ഞ അഞ്ച് വ൪ഷങ്ങളിൽ വിദേശ രാജ്യങ്ങളിൽ ‘സാമാ’യുടെ മൂലധനനിക്ഷേപം 228 ശതമാനം കണ്ട് വ൪ധിച്ചതായി പഠനം വെളിപ്പെടുത്തി. രാജ്യത്തെ കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിൽ നടത്തിയിട്ടുള്ള വിദേശ നിക്ഷേപം 90.5 ശതമാനം വരുമ്പോൾ ഇതര മേഖലകളിൽ അത് 9.5 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കഴിഞ്ഞ അഞ്ച് വ൪ഷത്തിനുള്ളിൽ രാജ്യത്തിൻെറ പല ഭാഗങ്ങളിലും വ്യാവസായിക നഗരങ്ങൾ രൂപംകൊണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ളെന്നും പഠനം സൂചിപ്പിക്കുന്നു. സ്വദേശികളും വിദേശികളുമായ വ്യവസായികൾക്ക് രാജ്യത്ത് വേണ്ടത്ര മൂലധനം നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുന്ന വിധം ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയെ പുനസംഘടിപ്പിക്കണമെന്നും പഠനം ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story