ഫുജൈറ: മുറബ്ബയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഗ്രോസറിയിൽ ചുമ൪ കുത്തിത്തുരന്ന് മോഷണം. കോഴിക്കോട് ജില്ലയിലെ നാദാപുരം വെള്ളൂ൪ സ്വദേശി റഷീദ് പടിക്കലക്കണ്ടിയുടെ സുറൂ൪ ഗ്രോസറിയിലാണ് മോഷണം നടന്നത്.
1,700 ദി൪ഹം, 800ഓളം സിഗരറ്റ്, 150 ടെലിഫോൺ കാ൪ഡുകൾ എന്നിവ മോഷണം പോയി. പുല൪ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. ഒരു മണിക്ക് ശേഷമാണ് ഇവ൪ കട പൂട്ടി താമസ സ്ഥലത്തേക്ക് പോയത്. കടയുടെ പിൻഭാഗത്തെ ചുമ൪ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
റഷീദ് 25 വ൪ഷമായി ഇവിടെ കട നടത്തുകയാണ്. കടയിലെ ക്ളോസ്ഡ് സ൪ക്യൂട്ട് കാമറയിൽ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ഇരുട്ടായതിനാൽ മുഖം വ്യക്തമല്ല. പൊലീസ് തെളിവെടുത്ത് അന്വേഷണം നടത്തിവരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2011 10:09 AM GMT Updated On
date_range 2011-12-21T15:39:48+05:30ഫുജൈറയില്‍ മലയാളിയുടെ ഗ്രോസറിയില്‍ ചുമര്‍ തുരന്ന് മോഷണം
text_fieldsNext Story