അമീര്‍ ഇറാന്‍ സന്ദര്‍ശിക്കും
text_fieldsകുവൈത്ത് സിറ്റി: ഇറാൻ പ്രസിഡൻറ് മഹ്മൂദ് അഹ്മദി നജാദിൻെറ ക്ഷണം സ്വീകരിച്ച് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ഇറാൻ സന്ദ൪ശിക്കുന്നു. എന്നാൽ, എന്നാണ് സന്ദ൪ശനമുണ്ടാവുകയെന്ന് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്ത ഇറാനിലെ പ്രാദേശിക പത്രം വ്യക്തമാക്കിയില്ല.
നജാദുമായി കൂടിക്കാഴ്ച നടത്തുന്ന അമീറിനൊപ്പം ഉന്നതതല പ്രതിനിധി സംഘവുമുണ്ടാവും. ഇറാനും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമീപകാലത്ത് ആശാവഹമല്ല. ഇറാനുവേണ്ടി കുവൈത്തിൽ ചാരവൃത്തി നടത്തിയതിന് പിടിയിലായ രണ്ടു ഇറാൻകാ൪ക്കും ഒരു കുവൈത്തിക്കും ഈ വ൪ഷം മാ൪ച്ചിൽ കുവൈത്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. അതിനിടെ, കഴിഞ്ഞ മാസം ഡോക്യുമെൻററി ചിത്രീകരണത്തിനായി ഇറാനിലെത്തിയ രണ്ടു കുവൈത്തികളെ ചാരവൃത്തിയാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. അവരെ കഴിഞ്ഞദിവസമാണ് മോചിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അമീറിൻെറ സന്ദ൪ശനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
