കുവൈത്ത് സിറ്റി: ആഫ്രിക്കൻ യൂനിയനിൽ കുവൈത്തിന് നിരീക്ഷക പദവി ലഭിച്ചു. ആഫ്രിക്കൻ യൂനിയൻ ചെയ൪മാൻ ഴാങ് പിങ്ങും എത്യോപ്യയിലെ കുവൈത്ത് അംബാസഡ൪ റഷീദ് അൽ ഹിജ്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് ഈ തീരുമാനമുണ്ടായതെന്ന് എത്യോപ്യയിലെ കുവൈത്ത് എംബസി അറിയിച്ചു.
ആഫ്രിക്കൻ യൂനിയൻെറ പ്രവ൪ത്തനങ്ങളിൽ താൽപര്യം കാണിക്കുന്ന അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിന് കൃതജ്ഞത രേഖപ്പെടുത്തിയ ഴാങ് പിങ് 2013ൽ കുവൈത്ത് ആതിഥ്യം വഹിക്കുന്ന അറബ്-ആഫ്രിക്കൻ ഉച്ചകോടി വൻ വിജയമാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. യു.എ.ഇക്കുശേഷം ആഫ്രിക്കൻ യൂനിയനിൽ നിരീക്ഷക പദവി ലഭിക്കുന്ന ആദ്യ രാജ്യമാണ് കുവൈത്ത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2011 9:59 AM GMT Updated On
date_range 2011-12-21T15:29:59+05:30ആഫ്രിക്കന്‍ യൂനിയനില്‍ കുവൈത്തിന് നിരീക്ഷക പദവി
text_fieldsNext Story