കുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാൽ ആഗ്രഹിച്ച വിദ്യാഭ്യാസം നേടാനോ പൂ൪ത്തീകരിക്കാനോ കഴിയാതെ പോയ പ്രവാസികളെ സഹായിക്കുന്നതിനായി കെ.കെ.എം.എ തുട൪ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നു. കുവൈത്തിലെ പ്രവാസികൾക്ക് പത്താം ക്ളാസ്, പ്രീഡിഗ്രി കോഴ്സുകൾ പഠിക്കാനും പരീക്ഷ എഴുതുവാനുമുള്ള സംവിധാനമാണ് ഏ൪പ്പെടുത്തുന്നത്. ആദ്യപടിയായി ദേശീയ ഓപ്പൺ സ്കൂൾ നടത്തുന്ന പത്താംതരത്തിന് തുല്യമായ സെക്കണ്ടറി സ്കൂൾ, പന്ത്രണ്ടാം ക്ളാസിന് തുല്യമായ സീനിയ൪ സെക്കൻററി സ൪ട്ടിഫിക്കറ്റ് കോഴ്സുകളാണ് തുടങ്ങുക. ഒരു ഭാഷാവിഷയം ഉൾപ്പെടെ ലഘുവായ അഞ്ച് വിഷയങ്ങൾ പഠിച്ചുകൊണ്ട് പത്താം ക്ളാസ്, പന്ത്രണ്ടാം ക്ളാസ് യോഗ്യത നേടുവാൻ കേന്ദ്ര സ൪ക്കാറിൻെറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദേശീയ ഓപ്പൺ സ്കൂളിലൂടെ കഴിയും.
ഇതിനാവശ്യമായ നി൪ദേശങ്ങളും ട്യൂഷനും കുവൈത്തിലെ വിവിധ കെ.കെ.എം.എയുടെ കേന്ദ്രങ്ങളിലൂടെ നൽകും. ഇംഗ്ളീഷ്, മലയാളം, അറബി, ബംഗാളി, മറാത്തി, തെലുങ്ക്, കന്നഡ, സംസ്കൃതം, പഞ്ചാബി, തമിഴ് എന്നീ ഭാഷാ വിഷയങ്ങളിൽ നിന്നും ഒന്നും, മാത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഇകണോമിക്സ്, ബിസ്നസ് സ്റ്റഡീസ്, ഹോം സയൻസ്, വേ൪ഡ് പ്രേസസിംങ്ങ്, ഫിസിയോളജി, ഇന്ത്യൻ കൾച൪, പെയിൻറിങ് എന്നിവയിൽ ഏതെങ്കിലും നാല് വിഷയങ്ങളുമാണ് പഠിതാക്കൾ തെരഞ്ഞെടുക്കേണ്ടത്. പത്ത്, പന്ത്രണ്ട് ക്ളാസ് വിദ്യാഭ്യാസം പൂ൪ത്തീകരിക്കാനും ജീവിതത്തിലും ഒൗദ്യോഗിക മേഖലയിലും ഉയരാനും പ്രവാസികൾക്ക് അവസരമൊരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കെ.കെ.എം.എ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പി.കെ.അക്ബ൪ സിദ്ദീഖ് (66562844), അബ്ദുൽ ഫത്താഹ് (97808039) എന്നിവരുമായി ബന്ധപ്പെടുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2011 9:59 AM GMT Updated On
date_range 2011-12-21T15:29:14+05:30പ്രവാസികള്‍ക്കായി കെ.കെ.എം.എ തുടര്‍ വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നു
text_fieldsNext Story