Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിവാഹ...

വിവാഹ സര്‍ട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്താന്‍ പൊതുഭരണവകുപ്പിന്‍െറ അറ്റസ്റ്റേഷന്‍ നിര്‍ബന്ധം

text_fields
bookmark_border
വിവാഹ സര്‍ട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്താന്‍ പൊതുഭരണവകുപ്പിന്‍െറ അറ്റസ്റ്റേഷന്‍ നിര്‍ബന്ധം
cancel

മസ്കത്ത്: വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ പൗരൻമാരുടെ വിവാഹസ൪ട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തി നൽകണമെങ്കിൽ ഈ രേഖകൾ നേരത്തേ സംസ്ഥാന സ൪ക്കാറിൻെറ പൊതുഭരണവകുപ്പ് അറ്റസ്റ്റ് ചെയ്തിരിക്കണമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അധികൃത൪ വ്യക്തമാക്കി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് നേരത്തേ സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത രേഖകൾ എംബസിക്ക് യഥാ൪ഥരേഖകളാണെന്ന് ഒപ്പുകൾ പരിശോധിച്ച് അറ്റസ്റ്റ് ചെയ്യാനാവില്ളെന്നും അധികൃത൪ പറഞ്ഞു.
ഗൾഫിലെ മറ്റ് ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളും നേരത്തേ പിന്തുടരുന്ന ഈ ചട്ടം നേരത്തേ നിലവിലുള്ളതാണ്. ഇതുസംബന്ധിച്ച് പ്രവാസികൾക്കിടയിൽ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ടെങ്കിൽ പരിഹരിക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും എംബസി അധികൃത൪ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
എന്നാൽ, അടുത്തകാലം വരെ പൊതുഭരണവകുപ്പ് അറ്റസ്റ്റ് ചെയ്യാത്ത വിവാഹസ൪ട്ടിഫിക്കറ്റുകൾ എംബസി സാക്ഷ്യപ്പെടുത്തി നൽകിയിരുന്നുവെന്നും ഈ നിയമം ക൪ശനമാക്കുന്നത് കുടുംബത്തിന് വിസയെടുക്കാനും, മക്കൾക്ക് പാസ്പോ൪ട്ട് എടുക്കാനും, ഇണയുടെ പേര് ചേ൪ത്ത പാസ്പോ൪ട്ട് ലഭിക്കുന്നതിനും ശ്രമിക്കുന്ന പ്രവാസികളെ വലക്കുമെന്നും സാമൂഹിക പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടി.
എന്നാൽ, കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി എട്ട് ഉദ്യോഗസ്ഥ൪ക്ക് പൊതുഭരണവകുപ്പിൻെറ അറ്റസ്റ്റേഷന് അധികാരമുണ്ട് എന്നിരിക്കെ കേരളത്തിൽ നിന്നുള്ളവ൪ക്ക് ഈ നിയമംപാലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ളെന്നാണ് എംബസി പറയുന്നത്. വ്യാജരേഖകൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിയമം ക൪ശനമാകുന്നതെന്നാണ് സൂചന. എന്നാൽ, നേരത്തേ പൊതുഭരണവകുപ്പിൻെറ സാക്ഷ്യപ്പെടുത്തലില്ലാതെ വിവാഹസ൪ട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്ത് ലഭിച്ചവ൪ ഈ രേഖ ഉപയോഗിച്ച് മക്കൾക്ക് പാസ്പോ൪ട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ അവ വീണ്ടും നാട്ടിലയച്ച് പൊതുഭരണവകുപ്പിൻെറ അറ്റസ്റ്റേഷൻ വാങ്ങേണ്ട സാഹചര്യമുണ്ടെന്ന് സാമൂഹിക പ്രവ൪ത്തകരായ പി.എം. ജാബിറും, ഒ.ഐ.സി.സി. പ്രസിഡൻറ് സിദ്ദീഖ് ഹസനും ചൂണ്ടിക്കാട്ടുന്നു.
ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള നിയമം ക൪ശനമാക്കിയതോടെ പലരും വ്യാജ വിവാഹസ൪ട്ടിഫിക്കറ്റുണ്ടാക്കി സ്ത്രീകളെ കുടുംബവിസയിൽ കൊണ്ടുവരാനുള്ള ശ്രമം തടയിടാനായിരിക്കാം ഇപ്പോൾ എംബസി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് പി.എം. ജാബി൪ പറഞ്ഞു. നേരത്തേ, മതസ്ഥാപനങ്ങളും, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും നൽകുന്ന വിവാഹസ൪ട്ടിഫിക്കറ്റ് എംബസിയിൽ സാക്ഷ്യപ്പെടുത്തുമായിരുന്നു. കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ വീടുകളിലെ സ്ത്രീകൾ തന്നെ വിവാഹസ൪ട്ടിഫിക്കറ്റ് തിരുവനന്തപുരത്തും മറ്റും പോയി സാക്ഷ്യപെടുത്തേണ്ടി വരുന്നു എന്നതും പ്രവാസികൾക്ക് ബുദ്ധിമുട്ടാണെന്ന് സിദ്ദീഖ്ഹസൻ ചുണ്ടിക്കാട്ടി. വ്യാജരേഖകൾ തടയാനാണെങ്കിൽ ജില്ലാ ഭരണകൂടം വഴിയോ, നോ൪ക്കയുടെ ജില്ലാ ആസ്ഥാനങ്ങൾ വഴിയോ വിവാഹസ൪ട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താൻ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.
വിവാഹ സ൪ട്ടിഫിക്കറ്റുകൾ മതസ്ഥാപനം നൽകുന്നതായാലും, പഞ്ചായത്ത്-മുനിസിപ്പാലിറ്റി അധികൃത൪ നൽകുന്നതായാലും പൊതുഭരണവകുപ്പ് സാക്ഷ്യപ്പെടുത്തിയാൽ അവ അറ്റസ്റ്റ് ചെയ്യുന്നതിന് നിയമതടസമില്ളെന്ന് എംബസി കോൺസുലാ൪ ഫസ്റ്റ് സെക്രട്ടറി ശ്രീനിവാസ ബാബുവും, അറ്റാഷേ നീരജ് അഗ൪വാൾ എന്നിവ൪ പറഞ്ഞു.

കേരളത്തിൻെറ പൊതുഭരണവകുപ്പ് അറ്റസ്റ്റേഷൻ
ചുമതലയുള്ള ഉദ്യോഗസ്ഥ൪
1.പി.കെ. തോമസ്, ഗവ൪മെൻറ് ജോയൻറ് സെക്രട്ടറി, ആഭ്യന്തരവകുപ്പ്, കെ.പി. രമാദേവി, ഗവ൪മെൻറ് അണ്ട൪സെക്രട്ടറി, ആഭ്യന്തരവകുപ്പ് (അറ്റസ്റ്റേഷൻ) ഫോൺ: 0471 2517107, 2317950, 2317951
2.കെ. നളിനകുമാരി, ഗവ. അഡീഷണൽ സെക്രട്ടറി, ആഭ്യന്തരവകുപ്പ്, സെക്രട്ടറിയേറ്റ്.
3.സി.എസ്. മോഹൻ, ജോ.സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ്, സ൪ട്ടിഫിക്കറ്റ് ഓഥൻറിക്കേഷൻ സെൻറ൪, എറണാകുളം. ഫോൺ: 0484 2371810, 2371830
4.എൻ.കെ. രവീന്ദ്രൻ, അഡി. സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ്, സ൪ട്ടിഫിക്കറ്റ് ഓഥൻറിക്കേഷൻ സെൻറ൪, എറണാകുളം
5.കെ.കെ. ഗോപാലൻ, ജോ.സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ്, സ൪ട്ടിഫിക്കറ്റ് ഓഫൻറിക്കേഷൻ സെൻറ൪, കോഴിക്കോട്.
6.പി.കെ. രാജേന്ദ്രൻ, അഡി. സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ്, സ൪ട്ടിഫിക്കറ്റ് ഓഥൻറിക്കേഷൻ സെൻറ൪, തിരുവനന്തപുരം.
7.കേരള സ൪ക്കാറിൻെറ ചീഫ് സെക്രട്ടറിയുടെ ഓഫീസ്.
8.ദൽഹിയിലെ റെസിഡൻറ് കമീഷണറുടെ ഓഫീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story