അഫ്ഗാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് ജോര്‍ജിയ
text_fieldsടിബിലിസി: അഫ്ഗാനിസ്താനിലേയ്ക്കു കൂടുതൽ സൈനികരെ അയക്കുന്നത് സംബന്ധിച്ച പ്രമേയത്തിന് ജോ൪ജിയൻ പാ൪ലമെന്റിൽ അംഗീകാരം . 150ൽ 103 വോട്ടുകൾക്കാണ് പ്രസിഡന്റ് മിഖായേൽ സാകാഷ്വിലിയുടെ പ്രമേയം പാസാക്കിയത്.
749 സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കാനാണ് തീരുമാനം. നിലവിൽ 936 ജോ൪ജിയൻ സൈനികരാണ് അഫ്ഗാനിലുള്ളത്. പുതുതായി അനുവദിച്ച സൈനികരെ കൂടി വിന്യസിക്കുന്നതോടെ അഫ്ഗാനിൽ ജോ൪ജിയൻ സേനയുടെ എണ്ണം 1685 ആയി ഉയരും.
ഇതോടെ അഫ്ഗാൻ ദൌത്യത്തിൽ പങ്കെടുക്കുന്ന നാറ്റോയിൽ അംഗമല്ലാത്ത രാജ്യങ്ങളിൽ ജോ൪ജിയ ഒന്നാം സ്ഥാനത്തെത്തും. ഇപ്പോൾ ആസ്ട്രേലിയയാണ് അഫ്ഗാനിലേയ്ക്കു സൈന്യത്തെ അയച്ചിട്ടുള്ളതിൽ മുന്നിലുള്ള നാറ്റോയിൽ അംഗമല്ലാത്ത രാജ്യം. ആസ്ട്രേലിയയുടെ 1550 സൈനികരാണ് അഫ്ഗാനിലുള്ളത്.
അഫ്ഗാനിലെ ജോ൪ജിയൻ സേന യുഎസിന്റെ കീഴിലാണ്. അതേസമയം, എപ്പോഴാണ് സൈനികരെ വിന്യസിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
