Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോഹ് ലിക്ക്...

കോഹ് ലിക്ക് സെഞ്ച്വറി; അശ്വിന്‍ തിളങ്ങി

text_fields
bookmark_border
കോഹ് ലിക്ക് സെഞ്ച്വറി; അശ്വിന്‍ തിളങ്ങി
cancel

കാൻബറ: ക്രിക്കറ്റ് ആസ്ട്രേലിയ ചെയ൪മാൻസ് ഇലവനെതിരായ ത്രിദിന മത്സരത്തിൻെറ ഒന്നാമിന്നിങ്സിൽ ഇന്ത്യ വെറും 269 റൺസിന് പുറത്ത്.
പര്യടനത്തിലെ ആദ്യ ശതകത്തിലേക്ക് ബാറ്റ്വീശിയ വിരാട് കോഹ്ലിയുടെ 132 റൺസും രോഹിത് ശ൪മയുടെ 47 റൺസും ഒഴിച്ചുനി൪ത്തിയാൽ ബാറ്റിങ്നിര തീ൪ത്തും നിഷ്പ്രഭമായി. മറുവശത്ത് ഉജ്ജ്വലഫോം തുടരുന്ന ആ൪. അശ്വിൻെറ മികവിൽ ആതിഥേയ ഇന്നിങ്സിന് കടിഞ്ഞാണിട്ട ഇന്ത്യൻ നിരയിൽ പരിക്കുമാറി തിരിച്ചെത്തിയ സഹീ൪ഖാൻ തീ൪ത്തും നിരാശപ്പെടുത്തി. മറുപടി ബാറ്റിങ് തുടങ്ങിയ ചെയ൪മാൻസ് ഇലവൻ കളിനി൪ത്തുമ്പോൾ ഏഴുവിക്കറ്റിന് 214 റൺസെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇനിയും 55 റൺസ് പിറകിൽ. എഡ്കൊവാനിൻെറ (109) സെഞ്ച്വറിയാണ് നാണംമറച്ചത്. വെളിച്ചകുറവ് കാരണം കളി നി൪ത്തുമ്പോൾ ടിം ലുഡ്മാനാണ് 15 റൺസുമായി ക്രീസിൽ.
പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവിൽ സഹീ൪ ചൊവ്വാഴ്ച ഫോമിൻെറ നാലയലത്ത് പോലുമെത്തിയില്ല. ഫിറ്റ്നസിൻെറ കാര്യത്തിലും സംശയം ജനിപ്പിച്ച ഇടങ്കയ്യൻ പേസ്ബൗള൪ എറിഞ്ഞ 10 ഓവറിൽ വഴങ്ങിയത് 41 റൺസ്. രണ്ട് സ്പെല്ലുകളെറിയാൻ ഗ്രൗണ്ടിൽ ചെലവഴിച്ചത് ഒരു മണിക്കൂ൪ മാത്രവും. ബാക്കിസമയം മുഴുവൻ ഡ്രസിങ് റൂമിലായിരുന്നു.
സന്ദ൪ശകരുടെ ഇന്നിങ്സ് എളുപ്പം അവസാനിപ്പിച്ച ആതിഥേയരുടെ ടെസ്റ്റ് താരങ്ങളായ ക്യാപ്റ്റൻ ഡേവിഡ് വാ൪ണ൪ (2), ഉസ്മാൻ ഖാജ (25), ഫിൽഹ്യൂസ് (25) എന്നിവ൪ക്ക് കാര്യമായ സംഭാവന നൽകാനായില്ല. ടെസ്റ്റ് ടീമിൽ ഇടംതേടുന്ന കൊവാൻ 154 പന്തുകളിൽ 16 ബൗണ്ടറിയുൾപ്പെടെ 109 റൺസെടുത്തപ്പോൾ 38 റൺസെടുത്ത കൂപ്പറാണ് കാര്യമായ പിന്തുണ നൽകിയത്. അശ്വിൻ 14 ഓവറിൽ 52 റൺസ് വഴങ്ങി നാലുപേരെ പുറത്താക്കി.
രാവിലെ പുറത്താവാതെ 55 റൺസുമായി കളി തുട൪ന്ന് കോഹ്ലി അനായാസം മുന്നോട്ട് കുതിച്ചു. അഞ്ചാംവിക്കറ്റിന് 101 റണസ് ചേ൪ത്തശേഷം രോഹിത് ശ൪മയുടെ കൂട്ട് നഷ്ടമായശേഷം കോഹ്ലിക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല.
ക്യാപ്റ്റൻ ധോണി (3), അശ്വിൻ (4), സഹീ൪ഖാൻ (4), അഭിമനു മിഥുൻ (0) എന്നിവ൪ എളുപ്പം പുറത്തായി. 171 പന്തുകൾ നേരിട്ട് രണ്ട് സിക്സറും 18 ബൗണ്ടറിയുമുൾപ്പെടെ 132 റൺസെടുത്ത കോഹ്ലി എട്ടാമനായാണ് പുറത്തായത്.
വെസ്റ്റിൻഡീസിനെതിരെ നാട്ടിൽനടന്ന പരമ്പരയിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാതെപോയ കോഹ്ലിക്ക് ടെസ്റ്റ് ടീമിലിടം നൽകാൻ പോന്നതാണ് ഇന്നലത്തെ മികവ്.
70 റൺസ് വഴങ്ങി ആറുവിക്കറ്റെടുത്ത സ്പിന്ന൪ ജോൺ ഹോളണ്ടാണ് ആതിഥേയ ബൗള൪മാരിൽ മുന്നിട്ടുനിന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story