ലോക വനിതാ ചെസ്: ഇന്ത്യക്ക് ജയം
text_fieldsമാ൪ഡിൻ (തു൪ക്കി): ലോക വനിതാ ടീം ചെസ് ചാമ്പ്യൻഷിപ്പിൻെറ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം.
ആതിഥേയരായ എതിരാളികൾക്ക് അരപോയൻറ് മാത്രം നൽകി മൂന്നര പോയൻറ് കരസ്ഥമാക്കിയ ഇന്ത്യ നാലാം സ്ഥാനത്തേക്കുയ൪ന്നു. ചൈനയും റഷ്യയും ജോ൪ജിയയുമാണ് പത്ത് രാജ്യങ്ങൾ പങ്കെടുക്കുന്ന റൗണ്ട് റോബിൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മുന്നിൽ.
ചൈനക്കെതിരെ ഒന്നര പോയൻറ് നേടി കരുത്ത് കാട്ടിയ തു൪ക്കിയുടെ യിൽദിസ് സിംറക്കെതിരെ കൊനേരു ഹംപി വിജയത്തുടക്കമിട്ടു. രണ്ടാം ബോ൪ഡിൽ ടാനിയ സച്ദേവ് കുബ്ര ഓസ്തു൪ക്കിനോട് സമനില വഴങ്ങിയെങ്കിലും മറ്റു ബോ൪ഡുകളിൽ പത്മിനി റൗത്ത് കാ൪ഡലിൻ സിംഹാനെയും സൗമ്യ സ്വാമിനാഥനൻ ഇബ്രു കപ്ലാനെയും കീഴടക്കി. മറ്റു മത്സരങ്ങളിൽ ചൈന ദക്ഷിണാഫ്രിക്കയെയും (4-0) റഷ്യ യുക്രെയ്നെയും (3-1) ജോ൪ജിയ അ൪ജൻറീനയെയും (2.5-1.5) തോൽപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
