മുല്ലപ്പെരിയാറിന്‍െറ മറവില്‍ അക്രമം അനുവദിക്കില്ല -സര്‍വകക്ഷി യോഗം
text_fieldsചെറുതോണി: മുല്ലപ്പെരിയാ൪ സംഭവത്തിൻെറ പേരിൽ കേരളത്തിൽ തമിഴ്നാട്ടുകാ൪ക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം ഉറപ്പ് വരുത്തണമെന്ന് ചെറുതോണിയിൽ ചേ൪ന്ന സ൪വകക്ഷി യോഗം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ മലയാളികൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് സ൪ക്കാ൪ നഷ്ടപരിഹാരം നൽകണം. തമിഴ്നാട്ടുകാ൪ക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളെ യോഗം അപലപിച്ചു.ശനിയാഴ്ച മുതൽ അടച്ചിട്ടിരുന്ന തമിഴ്നാട്ടുകാരുടെ വസ്ത്ര വ്യാപാര ശാലയും ബാ൪ബ൪ ഷോപ്പും സ൪വകക്ഷി യോഗത്തിൻെറയും പൊലീസിൻെറയും ഉറപ്പിനെത്തുട൪ന്ന് തുറന്ന് പ്രവ൪ത്തനമാരംഭിച്ചു.മുല്ലപ്പെരിയാ൪ സംഭവത്തിൻെറ മറവിൽ സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കണമെന്ന് യോഗം പൊലീസിനോടാവശ്യപ്പെട്ടു. തമിഴ്നാട്ടുകാ൪ക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളെ യോഗം അപലപിച്ചു.
ഇടുക്കിയിൽ സമാധാനാന്തരീക്ഷം നിലനി൪ത്തണമെന്ന് ആവശ്യപ്പെട്ട് 21ന് സ൪വകക്ഷി നേതാക്കൾ എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണും.ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും നടക്കുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള-തമിഴ്നാട് മുഖ്യമന്ത്രിമാ൪ക്ക് ജനപ്രതിനിധികൾ കത്തയക്കും. തമിഴ്നാട്ടിൽ അക്രമങ്ങളിൽ നഷ്ടം സംഭവിച്ചവ൪ ഇടുക്കി എം.എൽ.എ, ബ്ളോക് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ വിവരമറിയിക്കണം. സ൪വകക്ഷി യോഗം ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ബ്ളോക് പ്രസിഡൻറ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയി വ൪ഗീസ്, ഫാ. ജോസ് കരിവേലിക്കൽ, ഇടുക്കി സി.ഐ പയസ് ജോ൪ജ്, സി.പി.എം ഏരിയാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, രാജു തോമസ്, സാജൻ കുന്നേൽ, കെ.എച്ച്.എം. യൂസഫ് മൗലവി, സണ്ണി ഇല്ലിക്കൽ, കെ.കെ. ഭാസ്കരൻ, ജോയി കുരുവംപ്ളാക്കൽ, ടോമി ജോ൪ജ്, അനിൽ ആനിക്കനാട്ട്, എം.കെ. നവാസ്, റോയി കൊച്ചുപുരയിൽ, സിജി ചാക്കോ, എം.പി. ശ്രീനിവാസൻ, സാജൻ പനവേലിൽ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
