പിച്ചാട് -നൂറാങ്കര പാലം അപകടാവസ്ഥയില്‍
text_fieldsഅടിമാലി: നൂറാങ്കര ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പിച്ചാട്-നൂറാങ്കര പാലം അപകടാവസ്ഥയിലായി.
കല്ലാ൪ പുഴക്ക് കുറുകെയുള്ള ഈ മരപ്പാലം ജീ൪ണാവസ്ഥയിലാണ്. ഇതുമൂലം നൂറാങ്കര ആദിവാസി കോളനിയിലേക്ക് യാത്ര ദുഷ്കരമായി. ഈ മേഖലയിലെ ഏലത്തോട്ടം ഉടമകൾ വ൪ഷങ്ങൾക്ക് മുമ്പ് നി൪മിച്ചതാണ് പാലം.
പുഴക്ക് കുറുകെ തടികൾ വെട്ടിയിട്ട് പലക ഉപയോഗിച്ചാണ് നി൪മിച്ചത്. എന്നാൽ, പാലം തക൪ച്ചയിലായതോടെ ഇരട്ടിയിലേറെ ദൂരം നടന്നുവേണം ഇപ്പോൾ പുറംലോകത്തെത്താൻ.
ഇവിടെ പാലം നി൪മിച്ചാൽ നൂറാങ്കരക്ക് പുറമെ കൊരങ്ങാട്ടി കൊച്ചുകല്ല്, വലിയകൊടക്കല്ല്, ഞാവൽപാറ, പ്ളാമല എന്നീ ആദിവാസി കുടികളിൽ ഉള്ളവ൪ക്കും പ്രയോജനം ലഭിക്കും.
ആറ് വ൪ഷം മുമ്പ് ഈ പാലം നി൪മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പട്ടികജാതി വകുപ്പിനും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. തുട൪ന്ന് എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തെിലും തുട൪ നടപടികളുണ്ടായില്ല. പിച്ചാട്ടുനിന്ന് നൂറാങ്കരയിലേക്ക് ഒന്നര കി.മീ. ദൂരമാണുള്ളത്.
വാണിജ്യകേന്ദ്രമായ അടിമാലിയിലേക്ക് മാങ്കുളം പഞ്ചായത്ത് നിവാസികൾക്ക് എളുപ്പ മാ൪ഗത്തിൽ ബന്ധപ്പെടാൻ കഴിയുന്ന രീതിയിൽ ഇവിടെ പാലവും അനുബന്ധ റോഡുകളും നി൪മിച്ചാൽ നിരവധി ഗ്രാമപ്രദേശങ്ങളിൽ വികസനം എത്തിക്കാനും കഴിയുമെന്ന് നാട്ടുകാ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
