ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചു
text_fieldsതൊടുപുഴ: തൊടുപുഴയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടലുകൾക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തു. കലക്ടറുടെ നി൪ദേശപ്രകാരം റവന്യൂ, സിവിൽ സപൈ്ളസ്, മുനിസിപ്പൽ, ആരോഗ്യം എന്നീ വകുപ്പുകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. താലൂക്ക് സപൈ്ള ഓഫിസ൪ എം.കെ. ജോ൪ജ്, തൊടുപുഴ ഡെപ്യൂട്ടി തഹസിൽദാ൪ എൻ.ഇ. തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൊടുപുഴ മിനി സിവിൽ സ്റ്റേഷനോട് ചേ൪ന്നുള്ള ബേക്കറിയിൽ മലിനജലം ഏറ്റവും മുകളിലത്തെ നിലയിലെ ടാങ്കിൽ ശേഖരിക്കുന്നതുമൂലം പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ മുനിസിപ്പൽ അധികൃത൪ക്ക് നി൪ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തൊടുപുഴ തഹസിൽദാ൪ സുരേഷ് ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
