മൂലമറ്റം കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു
text_fieldsമൂലമറ്റം: വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ നാളിയാനി വാസികൾ മൂലമറ്റം കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു.
എട്ട് വ൪ഷത്തോളമായി വൈദ്യുതി ഇവിടെ എത്തിയിട്ട്. എന്നാൽ, വോൾട്ടേജ് ക്ഷാമം മൂലം നാളിയാനിവാസികൾക്ക് ഇത് പ്രയോജനപ്പെടുന്നില്ല.
പുതിയ ട്രാൻസ്ഫോ൪മ൪ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാൻ അധികാരികൾ തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭത്തിനിറങ്ങിയത്.
കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ നടത്തിയ ധ൪ണ സി.പി.എം മൂലമറ്റം ഏരിയാ സെക്രട്ടറി കെ.എൽ. ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി കെ.വി. സണ്ണി, സി.പി.എം പൂമാല ലോക്കൽ സെക്രട്ടറി പി.ഐ. ചന്ദ്രശേഖരൻ,ആ൪. ശിവദാസ്, ടി.ജി. ബിജുകുമാ൪ എന്നിവ൪ സംസാരിച്ചു.
കെ.എസ്.ഇ.ബി അസി.എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം സന്ദ൪ശിച്ച് വോൾട്ടേജ് ക്ഷാമം അടിയന്തരമായി പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിൻെറ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
