തൂപ്പുകാരില്ല; സ്കൂളും പരിസരവും വൃത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍
text_fieldsമൂന്നാ൪: സ൪ക്കാ൪ സ്കൂളിൽ തൂപ്പുകാരില്ലാത്തതിനാൽ സ്കൂളും പരിസരവും വൃത്തിയാക്കി വിദ്യാ൪ഥികളുടെ നടുവൊടിയുന്നു. മൂന്നാ൪ ഹൈസ്കൂളിൽ തൂപ്പ് ജോലിക്കാരെ നിയമിക്കാൻ വൈകുന്നതാണ് വിദ്യാ൪ഥികൾക്ക് വിനയായിരിക്കുന്നത്.
രണ്ട് മുഴുവൻ സമയ ജീവനക്കാരും ഒരു പാ൪ട്ടൈം ജോലിക്കാരുമായുള്ള സ്കൂളിലാണ് ഭാരിച്ച ജോലി കുട്ടികൾ ചെയ്യേണ്ടിവരുന്നത്. ആറ് മാസം മുമ്പ് ഇവ൪ സ്ഥലം മാറി പോയതിന് ശേഷം പുതുതായി ആരെയും നിയമിച്ചില്ല. ക്ളാസ് തുടങ്ങുന്നതിന് മുമ്പ് ക്ളാസും പരിസരവും തൂത്തുവാരൽ കൂടി ഇപ്പോൾ വിദ്യാ൪ഥികളുടെ ജോലിയായി. സ്റ്റാഫ് റൂമും കമ്പ്യൂട്ട൪ ലാബും അടക്കമുള്ള മുറികൾ കുട്ടികളെ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.
തുടക്കത്തിൽ കുട്ടികൾക്ക് ഉത്സാഹമായിരുന്നെങ്കിലും ജോലി ഭാരമായതോടെ പലരും സ്കൂളിൽ പോകാൻ മടി കാണിച്ചു. ഇതോടെയാണ് രക്ഷിതാക്കൾ വിവരമറിഞ്ഞത്.
വൻതുക ശമ്പളം പറ്റുന്ന ജീവനക്കാരുള്ളപ്പോൾ ഇതേ ജോലിക്ക് കുട്ടികളെ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കളും അമ൪ഷത്തിലാണ്. അവധിയുള്ളവ൪ക്കും സ്ഥലം മാറിപ്പോയവ൪ക്കും പകരം ആളെ നിയമിച്ച് സ്കൂളിൻെറ പ്രവ൪ത്തനം സുഗമമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
