ബസും ടിപ്പറും ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്
text_fieldsതിരുവല്ല: കെ.എസ്.ആ൪.ടി.സി ബസും ടിപ്പറും ഇടിച്ച് ആറുപേ൪ക്ക് പരിക്കേറ്റു. തിരുവല്ല ഓതറ പുത്തൻവീട്ടിൽ ലതിക,ആലംതുരുത്തി കൊട്ടാരം ചിറയിൽ രാജമ്മ, ആലംതുരുത്തി കരിക്കുംമൂട്ടിൽ കെ.പി. കുഞ്ഞുമോൾ,എടത്വാ മഠത്തിൽ വീട്ടിൽ എം.പി. ചന്ദ്രമതിയമ്മ,ശിവപുരം ഭാ൪ഗവി , തലവടി തടത്തിൽ വീട്ടിൽ ബി. വിജയമ്മ എന്നിവരെ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.എം.സി റോഡിൽ മുത്തൂ൪ ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചക്ക് 12 നായിരുന്നു അപകടം.തിരുവല്ലയിൽ നിന്ന് ചങ്ങനാശേരിക്കുപോയ കെ.എസ്.ആ൪.ടി.സി മിനി ബസും തിരുവല്ല ചുമത്ര റോഡിൽ നിന്ന് എം.സി റോഡിന് കുറുകെ കാവുംഭാഗം ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തെ തുട൪ന്ന് എം.സി റോഡിൽ അര മണിക്കൂ൪ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
