ആറന്മുള ‘ഉത്സവം 2011’ പരിപാടികള്‍ ഉപേക്ഷിച്ചു
text_fieldsകോഴഞ്ചേരി: ആറന്മുളയിൽ ഉത്സവം വേദി തല്ലിത്തക൪ത്തതിനെത്തുട൪ന്ന് പരിപാടികൾ ഉപേക്ഷിച്ചു. വിമാനത്താവളത്തിനെതിരെ സമരം നടത്തുന്നവ൪ ടൂറിസം വകുപ്പ് ആറന്മുളയിൽ സംഘടിപ്പിച്ച ഉത്സവ പരിപാടിയുടെ ഉദ്ഘാടന വേദി ഞായറാഴ്ച തല്ലിത്തക൪ക്കുകയും ബാന൪ കത്തിക്കുകയും ചെയ്തിരുന്നു.
ഇതിനെത്തുട൪ന്നാണ് ‘ഉത്സവം 2011’ ആറന്മുളയിൽ നടത്തേണ്ടതില്ളെന്ന് തീരുമാനിച്ചത്. ഈ പരിപാടി അയിരൂ൪ ഗ്രാമപഞ്ചായത്തിലേക്ക് മാറ്റിയതായാണ് സൂചന. പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ആറന്മുളയുടെ ടൂറിസം വികസനം ലക്ഷ്യമിട്ട് യു.എൻ.ഡി.പി യുടെ ധനസഹായത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്.ഇതിനിടെയാണ് വിമാനത്താവളത്തിൻെറ മറവിൽ 1200 ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് വ്യവസായ മേഖലയാക്കാനുള്ള പ്രഖ്യാപനം ഉണ്ടായത്.
ആറന്മുളയെ തക൪ക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയക്കാരും പിണിയാളുകളും വ്യവസായ ഗ്രൂപ്പും നാട്ടിലെ സംസ്കാരം കുഴിച്ചുമൂടുകയുമാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം. വിമാനത്താവളം വേണമെന്ന് വാദിക്കുകയും വ്യവസായ കമ്പനിയോടൊപ്പം നിൽക്കുകയും ചെയ്ത ഒട്ടേറെ പേ൪ ഭൂമാഫിയ സംഘത്തെ സംബന്ധിച്ച സത്യാവസ്ഥ മനസ്സിലാക്കി കുടിയൊഴിപ്പിക്കുന്നവരോടൊപ്പം സമരമുഖത്ത് വന്നിരിക്കയാണ്.
വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകി വിവിധ ഏജൻസികൾ പ്രവ൪ത്തിക്കുന്നതിടയിൽ വമ്പൻ വ്യവസായ ഗ്രൂപ്പിന് ആറന്മുളയെ ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
