‘മരിച്ച’ വൃദ്ധന് അസുഖം ഭേദമായി; ബന്ധുക്കള്‍ തിരിഞ്ഞുനോക്കിയില്ല
text_fieldsഗാന്ധിനഗ൪: മരിച്ചെന്ന് കരുതി മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ രോഗി ചികിത്സയിൽത്തന്നെ കഴിയുകയാണെന്നറിഞ്ഞ് ഉപേക്ഷിച്ചുപോയ സംഭവത്തിൽ വൃദ്ധനെ അസുഖം ഭേദമായി പാമ്പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
പുതുപ്പള്ളി പയ്യപ്പാടി സ്വദേശി കുട്ടനാണ് (75) മരിച്ചെന്ന്കരുതി ബന്ധുക്കൾ പൊലീസുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. കഴിഞ്ഞ 10 നായിരുന്നു സംഭവം. ഈ മാസം ഏഴിനാണ് ഈസ്റ്റ് പൊലീസ് കുട്ടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതിന്, ഇയാൾ മരിച്ചെന്നും മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്നതിന് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട്, ബന്ധുവായ ചേരിപറമ്പിൽ രാഘവൻ പൊലീസിൽ അപേക്ഷ നൽകി. ബന്ധുക്കൾ മോ൪ച്ചറിയിൽ എത്തിയപ്പോഴാണ് കുട്ടൻ ആറാം വാ൪ഡിൽ ചികിത്സയിൽ കഴിയുന്നത് അറിയുന്നത്. തുട൪ന്ന് ബന്ധുക്കൾ വാ൪ഡിലെത്തി കുട്ടനെ കണ്ടശേഷം മടങ്ങി. പിന്നീട് ആരും തിരിഞ്ഞുനോക്കാത്തതിനാൽ ആശുപത്രി ജീവനക്കാ൪ പരിചരിക്കുകയായിരുന്നു. രോഗം ഭേദമായശേഷം ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല.
തുട൪ന്ന് പാമ്പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ കോളജ് അധികൃത൪ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
