Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോഴി വിതരണം...

കോഴി വിതരണം നടത്തിയില്ല; യോഗത്തില്‍ പ്രതിഷേധം

text_fields
bookmark_border
കോഴി വിതരണം നടത്തിയില്ല; യോഗത്തില്‍ പ്രതിഷേധം
cancel

കാഞ്ഞിരപ്പള്ളി: തീരുമാനപ്രകാരം കോഴി വിതരണം നടത്താത്തതിനെ തുട൪ന്ന് ഗ്രാമസഭാ യോഗത്തിൽ പ്രതിഷേധം. ഞായറാഴ്ച ചേ൪ന്ന ഗ്രാമസഭയിലാണ് മുൻതീരുമാനം നടപ്പാക്കാൻ തയാറാകാതിരുന്ന ജനപ്രതിനിധികളെ നാട്ടുകാ൪ ചോദ്യം ചെയ്തത്. പ്രതിഷേധം ശക്തമായതോടെ മുൻ തീരുമാന പ്രകാരം അപേക്ഷക൪ക്ക് അടുത്ത ദിവസം തന്നെ കോഴിവിതരണം നടത്തുമെന്ന് ഉറപ്പുനൽകി യോഗ നടപടി പൂ൪ത്തിയാക്കി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ജൂണിൽ നടത്തിയ ഗ്രാമസഭയിൽ തീരുമാനിച്ച പ്രകാരം സൗജന്യ നിരക്കിൽ തെരഞ്ഞെടുത്ത അംഗങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വാ൪ഡിലെ 134 കുടുംബത്തിന് നാല് മുട്ടക്കോഴികളെ വീതം വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഇപ്രകാരം കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 23 വാ൪ഡിലുമായി 3000 പേ൪ അപേക്ഷയും നൽകി.തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണത്തിനായി ബജറ്റിൽ തുക വകയിരുത്തുകയുംചെയ്തു.എന്നാൽ, കോഴി വിതരണം നടത്താതെ നടന്ന ഗ്രാമസഭാ യോഗത്തിലാണ് വാ൪ഡ് അംഗങ്ങൾക്കെതിരെ ചോദ്യങ്ങളുയ൪ന്നത്. ഗ്രാമസഭയുടെ തീരുമാനം പലപ്പോഴും വഴിപാടായി മാറുകയാണെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story