Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകടുത്തുരുത്തിയില്‍...

കടുത്തുരുത്തിയില്‍ മണ്ണുമടകള്‍ വ്യാപകമാകുന്നു

text_fields
bookmark_border
കടുത്തുരുത്തിയില്‍ മണ്ണുമടകള്‍ വ്യാപകമാകുന്നു
cancel

കടുത്തുരുത്തി: മേഖലയിൽ അനധികൃത മണ്ണുമടകൾ വ്യാപകമാകുന്നു. മാഞ്ഞൂ൪, കടുത്തുരുത്തി, ഞീഴൂ൪, മുളക്കുളം എന്നീ പഞ്ചായത്തുകളിൽ വൻ മലകൾ ഇടിച്ചുനിരത്തിയാണ് വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച മടകളിൽനിന്ന് മണ്ണുമായി പോയ ലോറി മറിഞ്ഞ് രണ്ടുപേ൪ മരിച്ചിരുന്നു. അറുനൂറ്റിമംഗലത്ത് അനധികൃത മണ്ണുമടകൾ പ്രവ൪ത്തിക്കാൻ തുടങ്ങിയിട്ട് രണ്ട് വ൪ഷമായി. 24ഏക്ക൪ വരുന്ന വലിയ മല ഇടിച്ചുനിരത്തിയാണ് ഇവിടെനിന്ന് മണ്ണ് കൊണ്ടുപോകുന്നത്. പരിസരവാസികളുടെ പരാതിയെത്തുട൪ന്ന് മണ്ണെടുപ്പ് നി൪ത്തിവെക്കാൻ റവന്യൂ അധികാരികൾ ഇടപെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. കായംകുളത്തെ റെയിൽവേ ലൈനിൻെറ നി൪മാണത്തിനാണ് ഇവിടെനിന്ന് മണ്ണ് കൊണ്ടുപോകുന്നത്. കുടുതൽ ലോഡ് മണ്ണ് കൊണ്ടുപോയാൽ ലാഭം കൂടുതൽ ഉള്ളതുകൊണ്ട് ഇവ൪ അമിതവേഗത്തിലാണ് ലോറികൾ ഓടിക്കുന്നത്. മാഞ്ഞൂ൪ പഞ്ചായത്തിൽനിന്നും വെച്ചൂ൪-കല്ലറ റോഡിലൂടെ നൂറുകണക്കിന് ലോറികളാണ് തലങ്ങുംവിലങ്ങും പായുന്നത്. മുളക്കുളം, ഞീഴൂ൪ പഞ്ചായത്തുകളിലും വ്യാപക മണ്ണെടുപ്പാണ് നടക്കുന്നത്. റവന്യൂ അധികാരികളുടെയും പൊലീസിൻെറയും മൗനാനുവാദത്തോടെയാണ് മണ്ണെടുപ്പെന്ന് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story