Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 5:33 PM IST Updated On
date_range 20 Dec 2011 5:33 PM ISTമുഖ്യമന്ത്രിയുടെയും വി.എസിന്‍െറയും കോലം കത്തിച്ചു
text_fieldsbookmark_border
തെന്മല: കേരള മുഖ്യമന്ത്രി തമിഴ്നാടിനോട് നീതി പാലിക്കണമെന്ന് നാംതമിഴ൪ കക്ഷിയുടെ സ്ഥാപകനേതാവ് സീമാൻ.പുളിയറയിൽ നടന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാടിൻെറ തീരുമാനത്തിനെതിരു നിൽക്കാനാണ് ശ്രമമെങ്കിൽ കേരളത്തിലേക്ക് തമിഴ്നാട്ടിൽനിന്നുള്ള ചരക്കുനീക്കം സ്തംഭിപ്പിക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ കോലം സമരക്കാ൪ കത്തിച്ചു.
നാംതമിഴ൪ കക്ഷിക്കുപുറമെ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ് പ്രാദേശിക പാ൪ട്ടികൾ സമരത്തിൽ പങ്കെടുത്തു. ഡി.എം.കെ സമരത്തിനനുകൂല നിലപാടെടുത്തില്ളെങ്കിലും പ്രവ൪ത്തക൪ പങ്കെടുത്തതായാണ് വിവരം. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സമരത്തിൽനിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
