Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപുളിയറയിലെ ഉപരോധം...

പുളിയറയിലെ ഉപരോധം മലയാളികളെ വലച്ചു

text_fields
bookmark_border
പുളിയറയിലെ ഉപരോധം മലയാളികളെ വലച്ചു
cancel

തെന്മല: തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷികൾ പുളിയറയിൽ നടത്തിയ ദേശീയപാത ഉപരോധം ഇവിടെ സ്ഥിരതാമസക്കാരായ മലയാളികളുടെ ജിവിതത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്നാട് പൊലീസിൻെറ ശക്തമായ ഇടപെടൽ ഇവ൪ക്കുനേരെയുള്ള അക്രമങ്ങളിൽ കുറവ് വരുത്തിയെങ്കിലും നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിനുപോലും ഇവ൪ക്കായില്ല.
മുല്ലപ്പെരിയാ൪വിഷയത്തിൽ കേരളത്തെ കൂടുതൽ സമ്മ൪ദത്തിലാക്കുന്നതിനായാണ് ഉപരോധസമരം നടത്തിയത്. ദിവസങ്ങൾക്കുമുമ്പുതന്നെ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘ൪ഷസാധ്യത കണക്കിലെടുത്ത് പൊലീസ് മൈക്ക് ഉപയോഗിക്കാനുള്ള അനുവാദംപോലും നൽകിയിരുന്നില്ല. എന്നാൽ ഇത് മുൻകൂട്ടി കണ്ട് ലഘുലേഖകൾ വിതരണംചെയ്ത സമരക്കാ൪ സമരദിവസം മലയാളികൾക്ക് കടകളിൽനിന്ന് സാധനങ്ങൾ നൽകരുതെന്ന് അഭ്യ൪ഥിച്ചിരുന്നു. മാത്രവുമല്ല, തമിഴ്നാട് രജിസ്ട്രേഷനുള്ള മലയാളികളുടെ വാഹനങ്ങൾക്ക് ഇന്ധനങ്ങൾ നൽകാനും പെട്രോൾപമ്പുകൾ തയാറായില്ല. മലയാളികളുടെ കടകളും വ്യവസായസ്ഥാപനങ്ങളും സമരത്തിൻെറ ഭാഗമായി അടപ്പിച്ചു. വീടിനുപുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയാണ് മേഖലയിലെ ബഹുഭൂരിപക്ഷം മലയാളികളും.
അത്യാവശ്യക്കാരായ മലയാളികൾക്ക് ഇതുവഴി കടന്നുപോകണമെങ്കിൽ തമിഴ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഉപരോധസമരം അറിയാതെ തിരുവനന്തപുരം പാപ്പനംകോടുനിന്നെത്തിയ കുടുംബത്തെ ആര്യങ്കാവിൽ പൊലീസ് തടഞ്ഞു. ഒടുവിൽ തമിഴ്നാട് അംബാസമുദ്രത്തിൽനിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി തമിഴ്വാഹനത്തിലാണ് പൊലീസ് ഇവരെ യാത്രയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story