കുണ്ടറയില്‍ സമഗ്രവികസന പദ്ധതി
text_fieldsകുണ്ടറ: കുണ്ടറ മണ്ഡലത്തിൻെറ സമഗ്രവികസനം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നു. മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിറ്റുമല, മുഖത്തല ബ്ളോക്കുകളിലെ ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. പ്രാഥമിക പ്രവ൪ത്തനങ്ങൾ പൂ൪ത്തിയായി. ഭൂവിഭവ വകുപ്പിൻെറ നേതൃത്വത്തിലുള്ള സ്ഥലപരവും ജൈവപരവുമായ സ൪വേ കുണ്ടറ, പേരയം, പെരിനാട് പഞ്ചായത്തുകളിൽ പൂ൪ത്തിയായി. ഇതിൽ സ്ഥലപരമായ പ്രത്യേകതകളും ജീവജാലങ്ങളുടെയും ഫലഭൂയിഷ്ടതയുടെയും മറ്റും അടങ്ങുന്ന സമ്പൂ൪ണ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. വിവരങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. മണ്ഡലത്തിലുള്ള സ൪ക്കാ൪-അ൪ധ സ൪ക്കാ൪ ഓഫിസുകളുടെയും മറ്റ് പൊതുസ്ഥാപങ്ങളുടെയും സ൪വേകളും പൂ൪ത്തിയായി. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ വിവിധ മേഖലകളിലുള്ള കോടിക്കണക്കിന് രൂപയാണ് പദ്ധതി പ്രവ൪ത്തനങ്ങൾക്കായി വിഭാവനം ചെയ്യുന്നത്. ജനകീയാസൂത്രണത്തിൻെറ ആദ്യഘട്ടങ്ങളിലേതുപോലെ വമ്പിച്ച ജനകീയ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പ്രത്യേക ഗ്രാമസഭകളും സെമിനാറുകളും നടത്തും. ഗ്രാമതലത്തിൽ നിന്നുള്ള നി൪ദേശങ്ങളും മറ്റും അനുസരിച്ചും ഗ്രാമസഭകളുടെ കൂടി അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. എം.എ. ബേബി എം.എൽ.എ മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.
കുണ്ടറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന മുറി അറ്റകുറ്റപ്പണികൾ നടത്തി വികസന പദ്ധതിയുടെ കേന്ദ്ര ഓഫിസായി പ്രവ൪ത്തിപ്പിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഓഫിസിൻെറ ഉദ്ഘാടനം 22 ന് മന്ത്രി എം.കെ. മുനീ൪ നി൪വഹിക്കും. പ്ളാനിങ് ബോ൪ഡംഗം വിജയരാഘവൻ വികസനപദ്ധതി വിശദീകരിക്കും. കല്ലറയ്ക്കൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും സന്നദ്ധപ്രവ൪ത്തകരും വിദഗ്ധരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
