Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 5:26 PM IST Updated On
date_range 20 Dec 2011 5:26 PM ISTബിവറേജസ് ഗോഡൗണ്‍ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
text_fieldsbookmark_border
നേമം: പാപ്പനംകോട് ബിവറേജസ് കോ൪പറേഷൻ ചില്ലറ വിൽപന ശാല ഗോഡൗൺ തീ പിടിക്കാൻ കാരണം ഷോ൪ട്ട് സ൪ക്യൂട്ട്. 35 ലക്ഷമാണ് നഷ്ടം കണക്കാക്കുന്നത്.
ദേശീയപാതയിൽ പാപ്പനംകോടിനടുത്തെ ബിവറേജസ് കോ൪പറേഷൻ വിൽപനശാലയിലെ ഗോഡൗണിൽ ഞായറാഴ്ച രാവിലെ 11.30നാണ് തീ പിടിത്തമുണ്ടായത്. ഷോ൪ട്ട് സ൪ക്യൂട്ടാണ് കാരണമെന്ന് വൈദ്യുതി വകുപ്പ് അധികൃത൪ പരിശോധനക്ക് ശേഷം അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ട൪ കെ. രാജൻ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ട൪ ആശാറാണി എന്നിവരാണ് തിങ്കളാഴ്ച പരിശോധനക്കെത്തിയത്. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ളെന്ന് അധികൃത൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
