Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 5:18 PM IST Updated On
date_range 20 Dec 2011 5:18 PM ISTചിദംബരം; ലോക്സഭയില്‍ പ്രതിപക്ഷ ബഹളം
text_fieldsbookmark_border
ന്യൂദൽഹി: ദൽഹിയിലെ ഒരു ഹോട്ടലുടമയെ വഴിവിട്ടു സഹായിച്ചെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായി പുറത്തുവന്ന വാ൪ത്ത ലോക്സഭയെ ഇന്നും ബഹളമയമാക്കി. ഇതുമായി ബന്ധപ്പെട്ട് ബിജെപിയുടെ യശ്വന്ത് സിൻഹ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാ൪ത്തയാണ് ബഹളത്തിനിടയാക്കിയത്. ഹോട്ടലുടമയ്ക്കെതിരായ കേസ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് പിൻവലിപ്പിച്ചുവെന്നായിരുന്നു റിപ്പോ൪ട്ട്. മന്ത്രിയാകുന്നതിന് മുൻപ് അഭിഭാഷകനെന്ന നിലയിൽ ചിദംബരത്തിന് ഈ ഹോട്ടലുടമയുമായി ബന്ധമുണ്ടായിരുന്നെന്നും റിപ്പോ൪ട്ടിൽ ആരോപിക്കുന്നു.
റഷ്യയിൽ ഭഗവത് ഗീത നിയന്ത്രിക്കാനുള്ള നീക്കം ചെറുക്കാൻ സ൪ക്കാ൪ ഇടപെടണമെന്ന ആവശ്യവുമായി രാജ്യസഭയിലും പ്രതിപക്ഷം ബഹളം വെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
