Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightതടവിന്...

തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ മെര്‍ക്കുറിയില്‍ മുക്കിയ സൂചികൊണ്ട് മുന്‍ഭാര്യയെ കുത്തി

text_fields
bookmark_border
തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ മെര്‍ക്കുറിയില്‍ മുക്കിയ സൂചികൊണ്ട് മുന്‍ഭാര്യയെ കുത്തി
cancel

കൊട്ടാരക്കര: കുടുംബകോടതി തടവുശിക്ഷക്ക് വിധിച്ചയാൾ കോടതിമുറിക്കുള്ളിൽ മുൻഭാര്യയെ മെ൪ക്കുറിയിൽ മുക്കിയ സൂചികൊണ്ട് കുത്തി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
പത്തനാപുരം പിടവൂ൪ കാഞ്ഞിക്കൽവീട്ടിൽ കുട്ടപ്പൻ (65) ആണ് മുൻഭാര്യ സൂസമ്മ ജോ൪ജിനെ (47) കുത്തിയത്. കുട്ടപ്പനെ കോടതിനി൪ദേശത്തെതുട൪ന്ന് പൊലീസ് അറസ്റ്റ്ചെയ്തു. സൂസമ്മ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കൊട്ടാരക്കര കുടുംബകോടതിയിലാണ് നാടകീയരംഗം അരങ്ങേറിയത്. 24 വ൪ഷംമുമ്പാണ് ഇരുവരും വിവാഹിതരായത്. 2001ൽ ഇവ൪ വിവാഹബന്ധം വേ൪പെടുത്താൻ കൊല്ലം കുടുംബകോടതിയിൽ കേസ് നൽകി. കൊട്ടാരക്കരയിൽ കോടതി തുടങ്ങിയപ്പോൾ കേസ് ഇവിടേക്ക് മാറ്റി. 1,35000 രൂപയും ജീവനാംശവും നൽകാൻ വിധിയുണ്ടായി.
എന്നാൽ 11 വ൪ഷമായിട്ടും തുക നൽകാൻ കൂട്ടാക്കിയില്ല. തുട൪ന്ന് വീണ്ടും സൂസമ്മ കേസ് നൽകി. തിങ്കളാഴ്ച കേസിൽ കോടതി ഇയാൾക്ക് ഒരു വ൪ഷം തടവുശിക്ഷ വിധിച്ചു. വിധി കേട്ടയുടനെയാണ് ഇയാൾ ആക്രമണം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story