Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഅന്തര്‍ സംസ്ഥാന...

അന്തര്‍ സംസ്ഥാന മോഷണം; സ്ത്രീയടക്കം എഴുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
അന്തര്‍ സംസ്ഥാന മോഷണം; സ്ത്രീയടക്കം എഴുപേര്‍ അറസ്റ്റില്‍
cancel

തിരുവനന്തപുരം: 2008 മുതൽ പല സംസ്ഥാനങ്ങളിലായി ആൾ താമസമില്ലാത്ത വീടുകളിൽ മോഷണം നടത്തുന്ന ബിഹാ൪ സ്വദേശി സ്ത്രീ ഉൾപ്പെടെ ഏഴ് പേ൪ അറസ്റ്റിൽ. സംഘത്തിലെ പ്രധാനിയായ ബംഗ്ളാദേശിയെ പിടികൂടാൻ പൊലീസ് ഇൻറ൪പോളിൻെറ സഹായംതേടി.
പശ്ചിമ ബംഗാൾ പ൪ഗാന ജില്ലയിൽ ഫരീദ്പൂ൪ വില്ളേജിൽ ബഡായ്പൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാസിംഖരാമി (27), പ൪ഗാന ജില്ലയിൽ ദക്ഷിൺപാറ ഗ്രാമത്തിൽ ജഗത് നാഗ്പൂ൪ രാമകൃഷ്ണപള്ളി വാ൪ഡ് ഏഴിൽ അൻസ൪ പിയാദ ( 38), പ൪ഗാന ജില്ലയിൽ ഫരീദ് പൂ൪ നസ്ക്ക൪പാറ വില്ളേജിൽ അലിഷേക്ക് (27), പ൪ഗാന ജില്ലയിൽ മഹേഷ് പുകൂറിൽ നലുയാഗ്രാമത്തിൽ നലുയാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിക്രംനയ്യ (21), പ൪ഗാന ജില്ലയിൽ ഹോകൽ ദങ്ക ദക്ഷിണ പരാനലുവ ഗ്രാമത്തിൽ റബിബൽ ഘായൽ (38), കൽക്കത്ത 95ൽ ഗോറിയ പോസ്റ്റിൽ ജാദവ്പൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാട്ടുളി ഹോസ്പാറ ഗ്രാമത്തിൽ കലാംഷേക്ക് (35), ബിഹാ൪ ഗഗാടിയ ജില്ലയിൽ ഗോപ്പറി ഗുണ്ടി ജമാൽപൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാലോദേവി (45) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം നഗരത്തിലെ പല സ്റ്റേഷനതി൪ത്തികളിലും പകൽ ആളില്ലാത്ത വീടിൻെറ പിൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി സ്വ൪ണവും രൂപയും കവ൪ന്നിരുന്നത് ഈ സംഘമാണെന്ന് തെളിഞ്ഞതിനായി സിറ്റി പൊലീസ് കമീഷണ൪ മനോജ് എബ്രഹാം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പൂജപ്പുരയിലുള്ള ഒരു വീട്ടിൽ മോഷണം പോയ മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ബംഗാളിലുള്ള മോഷണ സംഘത്തെക്കുറിച്ച് വിവരം ലഭിക്കാൻ കാരണം.
തുട൪ന്നുള്ള അന്വേഷണത്തിൽ പകൽ മോഷണം നടന്ന പല വീടുകളുടെയും പരിസരത്ത് മൊബൈലിൻെറ സാന്നിധ്യം ഷാഡോ പൊലീസ് തിരിച്ചറിഞ്ഞു. ഡിസംബ൪ ആറിന് തുമ്പ സ്റ്റേഷനതി൪ത്തിയിലെ ടീച്ചറിൻെറ വീട്ടിൽ നിന്ന് 19 പവൻ മോഷണം നടത്തിയത് അന്വേഷിച്ച സിറ്റി പൊലീസ് മൊബൈലിൻെറ സാന്നിധ്യം വീണ്ടും കണ്ടുപിടിച്ചു. അന്ന് ആ വീടിൻെറ പരിസരത്ത് ഷ൪ട്ട് വിൽപനക്ക് വന്ന സംഘത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഇവ൪ പൊലീസിൻെറ വലയിലായത്. 2008ൽ ആദ്യമായി കേരളത്തിൽ എത്തിയ ഈ സംഘത്തിലെ പ്രധാനി ബംഗ്ളാദേശ് സ്വദേശിയാണ്. ഇയാൾ മോഷണകേസിൽ പ്രതിയായി പശ്ചിമ ബംഗാളിലെ അലിപൂ൪ സെൻട്രൽ ജയിലിൽ കിടന്നിരുന്നു. ആ സമയം മോഷ്ടാക്കളായ കാസിം, അൻസ൪ എന്നിവരുമായി ജയിലിൽ വെച്ച് പരിചയപ്പെട്ടു. സംഘമായി കേരളത്തിൽ വന്ന് മോഷണം നടത്തി മടങ്ങുകയായിരുന്നു പതിവ്. ഷ൪ട്ട്, ചെരിപ്പുകൾ, പുല്ലാംകുഴൽ, കമ്പിളി എന്നിവ വിൽക്കാൻ എന്ന വ്യാജേന സ്ഥലങ്ങളിൽ ചുറ്റി നടക്കും. ഉച്ചക്ക് ഒന്നോടെ വീടിൻെറ മതിൽ ചാടിക്കടന്ന് അകത്തുകയറി ചെറിയ കൈപ്പാരകൊണ്ട് പിൻവാതിൽ പൊളിച്ച് അകത്തുകയറി അരമണിക്കൂ൪ കൊണ്ട് മോഷണം നടത്തി മടങ്ങും. മോഷണം നടത്തുന്ന സമയം ഒരാൾ പരിസരം നിരീക്ഷിക്കും. ബംഗാളിൽ നിന്ന് ഷാലിമാ൪ എക്സ്പ്രസ് ട്രെയിനിൽ തിരുവനന്തപുരത്ത് എത്തുന്ന സംഘം നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്താണ് താമസിക്കുന്നത്.
മോഷണ ശേഷം കോവളത്തോ വ൪ക്കലയിലോ പോയി രാത്രി മടങ്ങിയെത്തും. അടുത്ത ദിവസം തലേന്ന് പോയതിൻെറ എതി൪ദിശയിൽ പോയി മോഷണം നടത്തും.
നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ഷാലിമാ൪ എക്സ്പ്രസ് ട്രെയിനിൽ തന്നെ എ.സി ക്ളാസിൽ മോഷണ വസ്തുവുമായി മടങ്ങും. ബംഗ്ളാദേശിലെ ധാക്കയിലാണ് മോഷണ മുതൽ വിൽക്കുക.
ചോദ്യം ചെയ്യലിൽ ആറ്റിങ്ങൽ, കണിയാപുരം, കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളജ്, പൂജപ്പുര, മ്യൂസിയം, നെയ്യാറ്റിൻകര, നേമം, പാറശ്ശാല, പൊഴിയൂ൪, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നാഗ൪കോവിൽ ബസ് സ്റ്റാൻഡിന് സമീപം 10 വീടുകളിലും കോഴിക്കോട് നഗരത്തിലും പരിസരത്തും ചെന്നൈ നഗരത്തിലും അഹമ്മദാബാദ്, കൽക്കട്ട എന്നീ നഗരങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയതായും വ്യക്തമായി. അറസ്റ്റിലായ പ്രതികളിൽ നിന്ന് സ്വ൪ണാഭരണങ്ങൾ മെഡിക്കൽ കോളജ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബംഗ്ളാദേശിൽ നി൪മിച്ച കൈയിൽ ഒളിപ്പിക്കാവുന്ന പ്രത്യേകതരം ആയുധം പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽ അൻസ൪, കാസിം എന്നിവരിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ നിരവധി സിം കാ൪ഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
സിറ്റി പൊലീസ് കമീഷണ൪ മനോജ് എബ്രഹാമിന് പുറമേ ഡപ്യൂട്ടി കമീഷണ൪ രാജ്പാൽ മീണ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണ൪ ഡി.വിജയൻ, ശംഖുംമുഖം എ.സി കെ.എസ്. വിമൽ, മെഡിക്കൽ കോളജ് സി.ഐ എ. പ്രമോദ് കുമാ൪, ഫോ൪ട്ട് സി.ഐ വി. സുരേഷ് കുമാ൪, എസ്.ഐ സജി ശങ്ക൪, എ.എസ്.ഐ രാജശേഖരൻ, ഷാഡോ പൊലീസുകാരായ ക്രിസ്റ്റഫ൪ഷിബു, ഫിറോസ്, ചന്ദ്രചൂഡൻ, മണികണ്ഠൻ, രഞ്ജിത്, വിനോദ്, പഞ്ചു, കിരൺ, പ്രദീപ് ഗോപൻ, അജയൻ, ഫിങ്ക൪ പ്രിൻറ് വിദഗ്ധൻ അരുൺ, ഹോം ഗാ൪ഡുമാരായ മധുകുമാ൪, സുകേശൻ എന്നിവ൪ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്്. പ്രതികളുടെ വിരലടയാളം ശേഖരിച്ച് എല്ലാ സംസ്ഥാനങ്ങളിലേക്കും അയച്ചിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:
Next Story