Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 4:27 PM IST Updated On
date_range 20 Dec 2011 4:27 PM ISTകോണ്‍ക്രീറ്റ് സ്ളീപ്പറിലൂടെ ട്രെയിന്‍ കയറി; ദുരന്തം ഒഴിവായി
text_fieldsbookmark_border
കായംകുളം: ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിൽവീണ കോൺക്രീറ്റ് സ്ളീപ്പറിലൂടെ ട്രെയിൻ കയറിയിറങ്ങിയെങ്കിലും ദുരന്തമൊഴിവായി. തിരുനൽവേലി-ഹാപ്പ എക്സ്പ്രസാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആലപ്പുഴ-കായംകുളം പാതയിൽ രാമപുരം ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
പാത ഇരട്ടിപ്പിക്കലിനായി ഇറക്കിയിട്ടിരുന്ന സ്ളീപ്പ൪ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് പാളത്തിലേക്ക് വീണത്. ശബ്ദത്തോടെ സ്ളീപ്പ൪ പൊട്ടിമാറിയെങ്കിലും ട്രെയിൻ മുകളിലൂടെ കയറി. 200 മീറ്ററോളം മുന്നോട്ട് നീങ്ങി ട്രെയിൻ നി൪ത്തി. വേഗം കുറവായതിനാലാണ് ദുരന്തമൊഴിവായത്. പരിശോധന നടത്തിയശേഷം യാത്ര തുട൪ന്നു. ഇതുകാരണം അരമണിക്കൂറോളം ട്രെയിൻ വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
