ഈറ്റത്തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
text_fieldsചെങ്ങന്നൂ൪: വനനിയമത്തിൻെറ പേരിൽ നടക്കുന്ന അശാസ്ത്രീയ നിയന്ത്രണവും നിരോധവും മൂലം ഈറ്റത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുക്കളുടെ ദൗ൪ലഭ്യവും വിലവ൪ധനയും ഇവരുടെ ദുരിതം ഇരട്ടിയാക്കി. പ്ളാസ്റ്റിക്കിൻെറ കടന്നുവരവോടെ കാ൪ഷിക മേഖലയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന പനമ്പ്,തൂറ്റുകൊട്ട,മുറം തുടങ്ങിയവ പുറംതള്ളപ്പെട്ടതും പരമ്പരാഗത തൊഴിലിൽ ഏ൪പ്പെട്ടിരിക്കുന്ന ഇവരെ തൊഴിൽരഹിതരാക്കി മാറ്റി.
ആലപ്പുഴ-പത്തനംതിട്ട ജില്ലകളിൽപ്പെട്ട കലഞ്ഞൂ൪,റാന്നി,ആറന്മുള,പന്തളം,കുറത്തികാട്,മുളക്കുഴ,കാ൪ത്തികപ്പള്ളി,കക്കാഴം, പള്ളിപ്പാട്, പറയങ്കേരി, മാന്നാ൪ എന്നിവിടങ്ങളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 400ലധികം കുടുംബങ്ങളാണ് ഈ തൊഴിലിൽ ഏ൪പ്പെട്ടിരിക്കുന്നത്. ഇക്കൂട്ട൪ക്ക് മറ്റ് തൊഴിൽ വൈദഗ്ധ്യവുമില്ല. വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾ നല്ല വില നൽകി വാങ്ങുന്ന കരകൗശല വസ്തുക്കൾ ഉൽപ്പാദിപ്പിക്കാൻ അറിയാവുന്ന ഈ ജനവിഭാഗത്തിന് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാകുന്നുമില്ല.ഈട് കൊടുക്കാൻ വസ്തുവകകളില്ലാത്തതാണ് കാരണം.
താലൂക്ക് വ്യവസായ കേന്ദ്രങ്ങളുടെ സഹായത്തോടെ കരകൗശല വസ്തുക്കൾ നി൪മിച്ച് വിൽക്കാനും വായ്പാ സൗകര്യം ലഭ്യമാക്കാനും സ൪ക്കാറും ബന്ധപ്പെട്ട വകുപ്പുകളും തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. യു.ടി.യു.സി നേതൃത്വത്തിൽ കേരള ഈറ്റത്തൊഴിലാളി സംഘം നടത്തിയ മധ്യമേഖലാ പ്രവ൪ത്തക സമ്മേളനം ഇതുസംബന്ധിച്ച പ്രമേയങ്ങൾ സ൪ക്കാറിന് അയച്ചു. മധ്യമേഖലാ പ്രസിഡൻറ് അജികുമാ൪ കളരിത്തറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം ഐക്യക൪ഷക സംഘം ജില്ലാ വൈസ് പ്രസിഡൻറ് പി.എൻ. നെടുവേലി ഉദ്ഘാടനം ചെയ്തു.സതീഷ് റാന്നി,പന്തളം നാരായണൻ,രാജൻ പട്ടരോടം,രമേശ് തോട്ടപ്പള്ളി,ജെ. ശരദ തകഴി,കൊച്ചുചെറുക്കൻ,ദേവിക്കുട്ടി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
