Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനസമ്പര്‍ക്ക പരിപാടി;...

ജനസമ്പര്‍ക്ക പരിപാടി; കൗണ്ടറുകള്‍ സജ്ജം

text_fields
bookmark_border
ജനസമ്പര്‍ക്ക പരിപാടി; കൗണ്ടറുകള്‍ സജ്ജം
cancel

ആലപ്പുഴ: ജനങ്ങളുടെ പരാതികളും പരിദേവനങ്ങളും നിറഞ്ഞ ആയിരക്കണക്കിന് അപേക്ഷകളിൽ തീ൪പ്പുകൽപ്പിക്കുന്നതിന് ജനസമ്പ൪ക്ക പരിപാടിക്ക് ആലപ്പുഴ നഗരസഭാ സ്റ്റേഡിയം ഒരുങ്ങി. 22ന് നടക്കുന്ന പരിപാടി കുറ്റമറ്റതാക്കാൻ നടപടികൾ പൂ൪ത്തിയായി. ഉദ്ഘാടനത്തിന്ശേഷം ഇ.എം.എസ് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഇത്രവലിയ ജനസഞ്ചയം സാക്ഷ്യംവഹിക്കുന്ന പരിപാടി നടക്കാൻ പോകുന്നത്. 26 കൺട്രോളിങ് ഓഫിസ൪മാരുൾപ്പെടെ ഉദ്യോഗസ്ഥരുടെ വൻ നിരയാണ് എത്തുന്നത്
പരിപാടിക്ക് 60 കൗണ്ടറുകൾ ഉണ്ടാകും. പ്രാഥമികവിവരങ്ങൾ അറിയാനും പുതിയ അപേക്ഷകൾ സ്വീകരിക്കാനുമുള്ള കൗണ്ടറുകളാണ് മുൻവശത്ത് സജ്ജമാക്കിയിരിക്കുന്നത്.അപേക്ഷകരെ സഹായിക്കാൻ ആവശ്യമായ ഹെൽപ് ഡെസ്ക് സംവിധാനവുമുണ്ട്. അപേക്ഷ നൽകിയപ്പോൾ ലഭിച്ച കൈപ്പറ്റ് രസീതുമായി വരുന്നവരെ എൻ.ഐ.സിയുടെ നേതൃത്വത്തിലുള്ളവ൪ അന്വേഷണ കൗണ്ടറിൽ എത്തിക്കും. നടപടികളുടെ വിവരം അവരുടെ രജിസ്ട്രേഷൻ നമ്പ൪ പരിശോധിച്ച് അറിയിക്കും. ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പിൻെറ കൗണ്ടറിലേക്ക് അയക്കും. കടമുറികളോട് ചേ൪ന്നായിരിക്കും പുതിയ അപേക്ഷക൪ക്കുള്ള കൗണ്ട൪ പ്രവ൪ത്തിക്കുക. ഇവിടെനിന്ന് രജിസ്ട്രേഷൻ നമ്പറും അവ സമ൪പ്പിക്കേണ്ട കൗണ്ടറിൻെറ നമ്പറും രേഖപ്പെടുത്തിയ ടോക്കൺ നൽകും. സ്ത്രീകൾക്കും പുരുഷന്മാ൪ക്കും പ്രത്യേക ക്യൂ ആയിരിക്കും. ശാരീരിക വിഷമത ഉള്ളവ൪ക്കും വികലാംഗ൪ക്കും മുൻഗണന ലഭിക്കും. ഒന്നാമത്തെ മേശ വികലാംഗ൪ക്കുള്ളതാണ്. രണ്ട് മുതൽ അഞ്ച് വരെ മേശകൾ പുരുഷന്മാ൪ക്കും ആറ് മുതൽ 10വരെ സ്ത്രീകൾക്കുമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story