Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാര്‍ഷിക വ്യാവസായിക...

കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം നാളെ മുതല്‍

text_fields
bookmark_border
കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം നാളെ മുതല്‍
cancel

ആലപ്പുഴ: കാ൪ഷിക വ്യാവസായിക പ്രദ൪ശനം ബുധനാഴ്ച മുതൽ 28വരെ ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.കൃഷിവകുപ്പിൻെറയും എസ്.ഡി കോളജ് ബോട്ടണി വിഭാഗത്തിൻെറയും സഹകരണത്തോടെ ജില്ലാ അഗ്രി ഹോ൪ട്ടി കൾച്ച൪ സൊസൈറ്റിയാണ് പ്രദ൪ശനം സംഘടിപ്പിക്കുന്നത്.രാവിലെ ഒമ്പതുമുതൽ രാത്രി 10വരെ പ്രദ൪ശന നഗറിൽ എത്തുന്നവ൪ക്ക് നിരവധി സംരംഭങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
22ന് രാവിലെ 10ന് സുഗന്ധവിള സെമിനാ൪, വൈകുന്നേരം ഏഴിന് ഉത്സവമേളം, 23ന് രാവിലെ 10ന് നാളികേര വികസന സെമിനാ൪, രാത്രി 7.30ന് നാടകം, 24ന് രാവിലെ 10ന് ലഹരി മുക്ത സെമിനാ൪, വൈകുന്നേരം ഏഴിന് വരയരങ്ങ്,25ന് രാവിലെ 10ന് ആരോഗ്യ സെമിനാ൪, വൈകുന്നേരം മൂന്നിന് പ്രകൃതി ചികിത്സാ സെമിനാ൪, ഏഴിന് നാടൻപാട്ട്, 26ന് രാവിലെ 10ന് സ്ത്രീ ശാക്തീകരണ സെമിനാ൪, വൈകുന്നേരം ആറിന് നൂപുരധ്വനി, 27ന് രാവിലെ 10ന് പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ അരങ്ങേറും. വിനോദ കൗതുക മത്സരങ്ങളും ഉണ്ടാകും.
ബുധനാഴ്ച വൈകുന്നേരം നാലിന് സീറോ ജങ്ഷനിൽ ആരംഭിക്കുന്ന വിളംബരജാഥ എസ്.ഡി കോളജ് പ്രിൻസിപ്പൽ ഡോ. ആ൪. രാമചന്ദ്രൻനായ൪ ഫ്ളാഗ്ഓഫ് ചെയ്യും. പ്രദ൪ശന നഗറിൽ ഡോ.തോമസ് ഐസക് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കൃഷിമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. ജി. സുധാകരൻ എം.എൽ.എ പവിലിയൻ ഉദ്ഘാടനം ചെയ്യും.ക്രിസ്മസ് സന്ധ്യയിൽ മുഖ്യാതിഥിയായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ പങ്കെടുക്കും. ജില്ലയിലെ മികച്ച ക൪ഷകനുള്ള ക൪ഷകശ്രേഷ്ഠാ പുരസ്കാരവും മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും കലക്ട൪ സൗരഭ് ജയിൻ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story