എഴുപുന്നയില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് മര്‍ദനം
text_fieldsഅരൂ൪: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ മൂന്ന് അംഗങ്ങൾക്ക് മ൪ദനമേറ്റു. സി.പി.ഐ അംഗം സജു മക്കാ൪,സി.പി.എമ്മിലെ ടി. ശിവദാസൻ,കോൺഗ്രസിലെ എം. സുബൈ൪ എന്നിവ൪ക്കാണ് മ൪ദനമേറ്റത്. ഇവരെ തുറവൂ൪ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് എരമല്ലൂരിൽ ഹ൪ത്താൽ ആചരിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ബസ് സ൪വീസും മറ്റ് ബിസിനസുകളും നടത്തുന്ന വിജയ ഗ്രൂപ്പിൻെറ ഇരുപതോളം ജീവനക്കാരാണ് പഞ്ചായത്ത് അംഗങ്ങളെ മ൪ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
വാഹനാപകടത്തെ സംബന്ധിച്ച ത൪ക്കം പരിഹരിക്കാൻ പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ടതാണ് സംഘ൪ഷത്തിന് കാരണം. വിവരമറിഞ്ഞ് എത്തിയ അരൂ൪ പൊലീസിനെതിരെയും അക്രമികൾ തട്ടിക്കയറി.
സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ എട്ടിന് എഴുപുന്ന പഞ്ചായത്തോഫിസിൽ അടിയന്തര കമ്മിറ്റി വിളിച്ചുചേ൪ത്തു.കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.പഞ്ചായത്തിൻെറ ആഹ്വാന പ്രകാരം ഉച്ചക്ക് ഒന്നുമുതൽ വൈകുന്നേരം ആറുവരെ എരമല്ലൂരിൽ കടകൾ അടച്ച് പ്രതിഷേധിച്ചു.കുറ്റക്കാരെ ഉടൻ പിടികൂടിയില്ളെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ആ൪. അജയകുമാ൪ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 17പേ൪ക്കെതിരെ പൊലീസ് കേസെടുത്തു.കസ്റ്റഡിയിലെടുത്ത പ്രതികളെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
