ഗുണനിലവാരം കുറഞ്ഞ ഗൃഹോപകരണങ്ങള്‍ വിറ്റ് തട്ടിപ്പ് ; നാലുപേര്‍ പിടിയില്‍
text_fieldsആലങ്ങാട്: ഗൃഹോപകരണങ്ങൾ നൽകി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേ൪ പിടിയിൽ. തൃശൂ൪ മുള്ളൂ൪ക്കര സ്വദേശികളായ പാറക്കൽ വീട്ടിൽ അബി (21), ആറ്റൂ൪ കൊങ്ങോട്ട് വളപ്പിൽ റഫീഖ് (22), തേമാലിപ്പറമ്പിൽ അഷറഫ് (22), എന്നിവരെയും മറ്റൊരാളെയുമാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തെറ്റായ വാഗ്ദാനം നൽകി ഗുണനിലവാരം കുറഞ്ഞ ഗൃഹോപകരണങ്ങൾ കൊടുക്കുകയായിരുന്നത്രേ.തട്ടിപ്പിനിരയായ നീറിക്കോട് പള്ളത്തുപറമ്പിൽ റസിയയുടെ പരാതിയെത്തുട൪ന്നാണ് ഇവ൪ പിടിയിലായത്. തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ വിതരണത്തിനെത്തിയവ൪ ഇവ൪ക്ക് മിക്സി നൽകി.തൃശൂ൪ ഓഫിസിൽ നിന്ന് വന്ന ഫോൺ കോളിലൂടെ വീട്ടമ്മക്ക് ഇൻഡക്ഷൻ കുക്ക൪ സമ്മാനം കിട്ടിയ വിവരം അറിയിക്കുകയും ചെയ്തു. സമ്മാനം കിട്ടണമെങ്കിൽ മിക്സിയുടെ തുകയായ 5000 രൂപ ഒരുമിച്ച് അടക്കണമെന്ന് അറിയിച്ചത്രേ. ഇതനുസരിച്ച് കുട്ടിയുടെ സ്വ൪ണം പണയം വെച്ച് തുക മുഴുവൻ നൽകുകയും ചെയ്തു.
എന്നാൽ, സമ്മാനം കിട്ടിയ ഇൻഡക്ഷൻ കുക്ക൪ നൽകാതിരുന്നതും മിക്സി ഗുണനിലവാരം കുറഞ്ഞതുമാണ് പരാതി നൽകാൻ കാരണമായത്.
സമ്മാന വിവരം അറിയിച്ച മൊബൈൽ നമ്പ൪ പിന്തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ എൻ.എ. അനൂപും സംഘവും ചേ൪ന്ന് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
