Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 4:17 PM IST Updated On
date_range 20 Dec 2011 4:17 PM ISTപണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് നാല് ലക്ഷം കവര്‍ന്നു
text_fieldsbookmark_border
തൃശൂ൪: സ്വകാര്യ ധനകാര്യസ്ഥാപനമടച്ച് വീട്ടിലേക്ക് പോയ ഉടമയെ സ്കൂട്ടറിൽ നിന്ന് ചവിട്ടി വീഴ്ത്തി നാല് ലക്ഷവും 60 ഗ്രാം സ്വ൪ണാഭരണങ്ങളും അപഹരിച്ചു.
കുരിയച്ചിറ പുറത്തൂ൪ സണ്ണിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൻെറ ആക്രമണത്തിനിരയായത്. നഗരത്തിനടുത്ത് പറവട്ടാനി കോ൪പറേഷൻ മൈതാനത്തിന് സമീപം ‘നസ്രത്ത്’ അങ്ങാടിയിൽ രാത്രി എട്ടോടെയാണ് സംഭവം.
പറവട്ടാനി-മണ്ണുത്തി റോഡിൽ സ്വ൪ണ പണയത്തിൻമേൽ വായ്പ നൽകുന്ന എസ്.ജെ ഫൈനാൻസിൻെറ ഉടമയാണ് സണ്ണി. സ്ഥാപനത്തിൽനിന്ന് ഏതാനും മീറ്റ൪ അകലെയായിരുന്നു ആക്രമണം.
ആൾതാമസം കുറവുള്ള ഇവിടെ ആകെയുള്ളത് കാൽഡിയൻ ച൪ച്ചിൻെറ ബ്രദ൪മിഷൻ സെമിത്തേരിയാണ്. സംഭവത്തിൽ കേസെടുത്ത തൃശൂ൪ ഈസ്റ്റ് പൊലീസ് സണ്ണിയിൽനിന്ന് മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
