അലനല്ലൂരില്‍ കാലികളെ പിടിച്ചുകെട്ടാന്‍ ‘പൊലീസ് മുറ’
text_fieldsഅലനല്ലൂ൪: ടൗണിലും പരിസരങ്ങളിലും അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ ഗ്രാമപഞ്ചായത്ത് പൊലീസിൻെറ സഹായം തേടി. ടൗണിലിറങ്ങുന്ന കാലികളെ കണ്ടുകെട്ടുമെന്ന മുന്നറിയിപ്പ് ഇറക്കിയിരുന്നെങ്കിലും പ്രാവ൪ത്തികമായിരുന്നില്ല.
ഭരണസമിതി യോഗ തീരുമാനപ്രകാരമാണ് ടൗണിൽ അലയുന്ന കാലികളെ പിടികൂടാൻ പൊലീസിനെ ഏൽപ്പിക്കുന്നതെന്നും ഇവയെ എട്ട് ദിവസത്തിനകം ഉടമസ്ഥ൪ കൊണ്ടുപോയില്ളെങ്കിൽ പൊലീസ് പിടിച്ചുകെട്ടുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സുഗണകുമാരി വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. പിടികൂടിയ കാലികളെ 24 മണിക്കൂറിന് ശേഷം ലേലത്തിന് വെക്കുമെന്ന് പൊലീസ് അറിയിച്ചു. വൈസ് പ്രസിഡൻറ് മേലെകളത്തിൽ ബക്ക൪, പഞ്ചായത്തംഗങ്ങളായ അഹമ്മദ് സുബൈ൪, പാക്കത്ത് യൂസുഫ്, മടത്തൊടി റഹ്മത്ത്, പുത്തൻകോട്ട് ഉമ്മ൪, എം. ലത, നാട്ടുകൽ എ.എസ്.ഐ സാം പി. ജോസഫ്, വ്യാപാരി പ്രതിനിധികളായ കെ. ലിയാക്കത്തലി, രാജേന്ദ്രൻ, ബാബു, പ്രസാദ്, സുരേഷ് എന്നിവരും വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
