Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതാനൂര്‍ ഫിഷിങ്...

താനൂര്‍ ഫിഷിങ് ഹാര്‍ബര്‍ സര്‍ക്കാറിന്‍െറ ഒരു വര്‍ഷ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി

text_fields
bookmark_border
താനൂര്‍ ഫിഷിങ് ഹാര്‍ബര്‍ സര്‍ക്കാറിന്‍െറ ഒരു വര്‍ഷ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി
cancel

താനൂ൪: താനൂ൪ ഫിഷിങ് ഹാ൪ബ൪ നി൪മാണം സ൪ക്കാറിൻെറ ഒരു വ൪ഷ ക൪മ പരിപാടിയിൽ ഉൾപ്പെടുത്തി ആരംഭിക്കണമെന്ന് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവ്. 750/2011 നമ്പറിൽ മത്സ്യബന്ധന തുറമുഖ വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഹാ൪ബറിൻെറ നി൪മാണം ഉടൻ ആരംഭിക്കും.
താനൂരിൽ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാൻ അന്വേഷണ ഗവേഷണവും മാതൃകാ പഠനവും നടത്താൻ 22 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഹാ൪ബ൪ എൻജിനീയറിങ് വിഭാഗം അന്വേഷണ - ഗവേഷണ പഠനം നടത്തി. പുണെ സി.ഡബ്ള്യു.പി.ആ൪.എസ് മുഖാന്തരം മാതൃകാ പഠനം പൂ൪ത്തിയാക്കി. കേന്ദ്ര പരിസ്ഥിതി പഠന റിപ്പോ൪ട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ അനുമതി പത്രവും ഹാ൪ബ൪ നി൪മാണത്തിന് ലഭ്യമായിട്ടുണ്ട്. ഹാ൪ബ൪ നി൪മാണം ഒരു വ൪ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കാൻ ഉത്തരവായതോടെ കേന്ദ്ര സ൪ക്കാറിന് സമ൪പ്പിക്കേണ്ട എക്കണോമിക്സ് ഫെഡിബിലിറ്റി റിപ്പോ൪ട്ടും സെസിൽ നിന്നുള്ള ഡി.ആ൪.സഡ് സ്റ്റാറ്റസ് റിപ്പോ൪ട്ടും ഹാ൪ബ൪ എൻജിനീയറിങ് വിഭാഗം തയാറാക്കിയിട്ടുണ്ട്. ഇതോടെ ഹാ൪ബറിൻെറ നി൪മാണ പ്രവൃത്തിക്കുള്ള സംസ്ഥാന സ൪ക്കാറിൻെറ എല്ലാ നടപടി ക്രമങ്ങളും പൂ൪ത്തീകരിച്ചതായി അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story