പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം
text_fieldsപൂക്കോട്ടുംപാടം: പെയിൻ ആൻഡ് പാലിയേറ്റീവ് കെയ൪ വളണ്ടിയ൪ പരിശീലന കാമ്പയിൻെറ ഭാഗമായി നിലമ്പൂ൪ ക്ളസ്റ്ററിൻെറ കീഴിൽ വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. പൂക്കോട്ടുംപാടം, ഏടക്കര, നിലമ്പൂ൪, വണ്ടൂ൪, കാളികാവ് ക്ളിനിക്കുകളാണ് നിലമ്പൂ൪ ക്ളസ്റ്ററിന് കീഴിലുള്ളത്. ഡിസംബ൪ പത്തിന് തുടങ്ങിയ കാമ്പയിൻെറ ഭാഗമായി 21ന് പോസ്റ്റ൪ ഡേ ആചരിക്കും. സ്കൂൾ, കോളേജ്തല ബോധവത്കരണം, നാഷനൽ സ൪വീസ് സ്കീം, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ളബുകൾ, യുവജന, രാഷ്ട്രീയ സംഘടനകൾ എന്നിവയുടെ പ്രവ൪ത്തക൪ക്കുള്ള പരിശീലനം, സെമിനാ൪, സീഡി പ്രദ൪ശനം, പാലിയേറ്റീവ് സ൪വേ, വാളണ്ടിയ൪ സംഗമം എന്നിവയാണ് സംഘടിപ്പിക്കുക. ക്ളിനിക്കുകളുടെയും രോഗികളുടെയും എണ്ണത്തിന് ആനുപാതികമായി വാളണ്ടിയ൪മാരെ കണ്ടെത്തുകയാണ് കാമ്പയിൻെറ ലക്ഷ്യം.
പ്രാദേശിക ക്ളിനിക്കുകളിൽ സേവനം ചെയ്യാൻ താൽപര്യമുള്ളവ൪ പൂക്കോട്ടുംപാടം 9446506390, ഏടക്കര 9446391158, നിലമ്പൂ൪ 9446383169, വണ്ടൂ൪ 9747501281, കാളികാവ് 9961265951 നമ്പറുകളിൽ ബന്ധപ്പെടണം. കാമ്പയിൻ ഫെബ്രുവരി 20ന് സമാപിക്കും. വാ൪ത്താസമ്മേളനത്തിൽ കെ.എം. ബഷീ൪, ടി.പി. അബ്ദുൽഹമീദ്, പി. ഉണ്ണിമൊയ്തീൻ, സി. മമ്മുണ്ണി, കെ.ആ൪. ജലീൽ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
